gem

കൊച്ചി: ആഗോള, ദേശീയ വിപണികളിലെ ട്രെൻഡിന് വിരുദ്ധമായി ഇന്നലെ കേരളത്തിൽ സ്വർണവില ഉയർന്നു. പവന് 200 രൂപ വർദ്ധിച്ച് വില 23,000 രൂപയായി. 25 രൂപ വർദ്ധിച്ച് 2,875 രൂപയാണ് ഗ്രാമിന് വില. ഈമാസം അഞ്ചിന് സ്വർണവില 23,720 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന്, ഇടിവിന്റെ ട്രാക്കിലേക്ക് വീണ വില ഇന്നലെ കുതിച്ചു കയറുകയായിരുന്നു.

ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ വില പത്തു ഗ്രാമിന് 31,850 രൂപയിൽ ഇന്നലെ മാറ്റമില്ലാതെ തുടർന്നു. അതേസമയം, വെള്ളി വില കിലോയ്ക്ക് 150 രൂപ ഇടിഞ്ഞ് 37,300 രൂപയായി. രാജ്യാന്തര വിപണിയിലും ഇന്നലെ സ്വർണവില താഴ്‌ന്നു. ട്രോയ് ഔൺസിന് 0.01 ശതമാനം ഇടിവോടെ 1,222.50 ഡോളറിലായിരുന്നു ഇന്നലെ അന്താരാഷ്‌ട്ര വ്യാപാരം.