uyghur-community

വാഷിംഗ്ടൺ: ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അരങ്ങേറുന്ന,​ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടിയ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഉയിഗുർ വംശജയായ യുവതി. പീഡനങ്ങൾ സഹിക്കാൻ കഴിയാതെ തന്നെ ഒന്നു കൊന്നുതരാമോ എന്നു പോലും ചോദിക്കേണ്ടി വന്നതായി വാർത്താസമ്മേളനത്തിൽ 29 കാരിയായ മിഹൃഗൽ ടുർസുൻ പറഞ്ഞു.

ചൈനയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയിഗുർ വംശജരെ മാത്രം ലക്ഷ്യമിട്ടു ചൈനീസ് സർക്കാർ നടത്തുന്ന കോൺസൻട്രേഷൻ ക്യാംപുകളിലെ നരകതുല്യമായ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണു ടുർസുൻ നടത്തിയത്.

പീഡനമേൽക്കേണ്ടി വരുന്നത് ഒരു ഉയിഗുർ വംശജ ആയതുകൊണ്ടുമാത്രമാണെന്നായിരുന്നു അവരുടെ മറുപടിയെന്നും ടുർസുൻ പറയുന്നു. യു.എസിലെ വാഷിംഗ്ടനിൽ നാഷനൽ പ്രസ് ക്ലബിൽ ദ്വിഭാഷിയുടെ സഹായത്തോടെ എഴുതിയ അനുഭവക്കുറിപ്പാണ് ഇവർ വായിച്ചത്.

അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തുടർച്ചയായ നാലുദിവസം ഉറങ്ങാൻ പോലും അനുവദിക്കാതെ ചോദ്യം ചെയ്തു.തലമുടി മുഴുവൻ ഷേവ് ചെയ്തു അനാവശ്യമായി മരുന്നുകൾ നൽകി. മൂന്നാം തവണ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴേക്കും പീഡനം കുറച്ചുകൂടി ക്രൂരമായി പീഡനം സഹിക്കവയ്യാതെയാണ് തന്നെ ഒന്നു കൊന്നുതരുമോ എന്ന് അവരോടു യാചിച്ചതെന്ന് ടുർസുൻ പറഞ്ഞു.

ചൈനയിൽ ജനിച്ചു വളർന്ന ടുർസുൻ ഇംഗ്ലിഷ് പഠിക്കാനായാണ് ഈജിപ്തിലെ

സർവകലാശാലയിലേക്കു പോയത്. അവിടെവച്ചായിരുന്നു വിവാഹവും. ഒറ്റപ്രസവത്തിൽ ജനിച്ച മൂന്നു കുട്ടികളുമായി 2015 ൽ കുടുംബത്തെ കാണാനായി ചൈനയിലെത്തിയപ്പോഴാണ് പീഡനങ്ങളുടെ ആരംഭം. ചൈനയിൽ എത്തിയ ടുർസുനെ ഉടൻ അറസ്റ്റുചെയ്തു. മക്കളെ അവരിൽ നിന്നും അകറ്റി. മൂന്നു മാസത്തിനുശേഷം വിട്ടയച്ചപ്പോൾ ഒരു കുഞ്ഞു മരിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട മറ്റുരണ്ടുകുട്ടികളുടെയും ജീവൻ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് രക്ഷിക്കാനായത്.

രണ്ടു വർഷത്തിനു ശേഷം ഇവരെ വീണ്ടും തടങ്കലിലാക്കി. പിന്നീട് വിട്ടയച്ചെങ്കിലും കുറച്ചു മാസങ്ങൾക്കുശേഷം വീണ്ടും പിടികൂടി. അന്നും മൂന്നു മാസത്തോളം തടങ്കലിൽ കഴിയേണ്ടിവന്നു. .60 സ്ത്രീകൾക്കൊപ്പം ഇടുങ്ങിയ സെല്ലിലാണ് കഴിഞ്ഞത്. ഉറങ്ങാൻ പോലും സ്ഥലമില്ലായിരുന്നു. ഓരോരുത്തരും ഊഴമനുസരിച്ചായിരുന്നു ഉറങ്ങിയിരുന്നത്. സി.സി.ടിവി കാമറകൾ ഘടിപ്പിച്ച ടോയിലെറ്റുകളിലാണ് പ്രാഥമിക കൃത്യങ്ങൾ വരെ ചെയ്യേണ്ടിവന്നതെന്നും ടുർസുൻ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പ്രകീർത്തിക്കുന്ന പാട്ടുകളും ഇവരെക്കൊണ്ട് പാടിപ്പിച്ചിരുന്നു.

നിരവധി മരുന്നുകളും ഇവരെക്കൊണ്ട് കവിപ്പിച്ചിരുന്നു.മരുന്നുകൾ കഴിച്ചതിന്റെ ഫലമായി ചിലരുടെ ആർത്തവം വരെ നിന്നുപോയതായി ടുർസുൻ പറയുന്നു. ‍9 പേർ മരിക്കുകയും ചെയ്തു.

കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തുന്നവരെ ഷോക്കേൽപ്പിക്കുന്നതും പതിവാണ്. ഉയർന്ന കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിപ്പിച്ച ശേഷമായിരുന്നു ഷോക്കേൽപ്പിക്കുന്നത്. ടുർസുനെ വിട്ടയച്ചപ്പോൾ അവർ കുട്ടികളുമായി ഈജിപ്തിലേക്കു മടങ്ങിപോയി. എ തിരികെ വരണമെന്ന് ചൈനീസ് ഗവൺമെന്റ് ആവശ്യപ്പെട്ടെങ്കിലും അവർ മടങ്ങിയില്ല. തുടർന്ന് യു.എസ് അധികൃതരെ ബന്ധപ്പെട്ടു. സെപ്റ്റംബറിൽ യു.എസിലെത്തി വിർജീനിയയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

അതേസമയം, ടുർസുന്റെ വെളിപ്പെടുത്തലുകളോട് വാഷിംഗ്ടനിലെ ചൈനീസ് എംബസി പ്രതികരിച്ചിട്ടില്ല. ഇത്തരം കോൺസൻട്രേഷൻ ക്യാംപുകൾ നിലവില്ലെന്നാണ് അവരുടെ വാദം. ചെറിയ ക്രിമിനലുകളെ ‘എംപ്ലോയ്മെന്റ് ട്രെയിനിംഗ് സെന്ററുകളിലേക്കാണ് അയയ്ക്കുന്നതെന്നും അധികൃതർ പറയുന്നു.

20 ലക്ഷത്തോളം ഉയിഗുർ വംശജരെ ഇപ്പോഴും ചൈനീസ് സർക്കാർ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.

UHRP strongly endorses this initiative, as well as the leadership and work of @robertsreport @j_smithfinley @GroseTimothy @dtbyler @JimMillward @meclarke114 @DilReyhan Seiji Nishihara, Elise Anderson, Sandrine Catris, and @XJscholars pic.twitter.com/HSGcx41IKC

— Uyghur Human Rights Project (UHRP) (@uyghurproject) November 26, 2018