ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡിന്റെ (എ.ഐ.എ.ടി.എസ്.എൽ) കേന്ദ്ര മന്ത്രിതല സമിതിയുടെ അനുമതി. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം. വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് എ.ഐ.എ.ടി.എസ്.എൽ. 50,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റൊഴിയാൻ കേന്ദ്രസർക്കാർ നേരത്തേ ശ്രമിച്ചിരുന്നെങ്കിലും വാങ്ങാൻ ആരുമെത്തിയിരുന്നില്ല.