-narendra-modi

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ നരേന്ദ്രമോദിയെ പാകിസ്ഥാൻ ഔദ്യോഗികമായി ക്ഷണിച്ചേക്കും. പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചതായി ഡോൺ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

ഈ നൂറ്റാണ്ടിലെ നയതന്ത്രങ്ങൾ പൂർണമായി മാറിയെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ജനങ്ങളുടെ വികാരങ്ങളേയും ആഗ്രഹങ്ങളേയും പരിഗണിച്ചാണ് ഇപ്പോൾ നയങ്ങൾ തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്ന കാര്യം ഡോ.മുഹമ്മദ് ഫൈസൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ ഒരുപടി മുന്നോട്ടുവച്ചാൽ പാകിസ്താൻ രണ്ടുപടി മുന്നോട്ടുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ സൂചിപ്പിച്ചിരുന്നു.

2016ൽ പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഭീകരാക്രമണങ്ങൾക്ക് അവസാനിപ്പിക്കാൻ തയ്യാറാകാത്ത പാകിസ്ഥാന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്‌കരിച്ചത് അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പിന്മാറിയതോടെ ഉച്ചകോടി ഉപേക്ഷിച്ചിരുന്നു. .


2014-ൽ നേപ്പാളിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.