airport

കാൻബറ: പെെലറ്റ് ഉറങ്ങിപ്പോയതിനെ തുടർന്ന് വിമാനം റൺവെയിൽ നിന്നും 50 കിലോമീറ്ര‌ർ അധിക ദൂരം സഞ്ചരിച്ചു. ഒാസ്ട്രേലിയയിൽ ഈ മാസം 9 നാണ് സംഭവം. ഒരു പെെലറ്റ് മാത്രമുള്ള ചെറുവിമാനത്തിനാണ് വഴി തെറ്റിയത്.

ഡെവൺ പോർട്ടിൽ നിന്നും ടാസ്മാനിയ കിംഗ് എെലന്റിലേക്ക് പറന്ന പെപ്പർ പിഎ​- 31 വിമാനമാണ് പെെലറ്രിന്റെ അശ്രദ്ധ മൂലം വഴിതെറ്റി പറന്നത്. വിമാനത്തിൽ യാത്രക്കാരനായി പെെലറ്റ് മാത്രമാണ് ഉണ്ടായിരുന്നെതെന്നും ബി.ബി.സി.റിപ്പോർട്ട് ചെയ്യുന്നു. സംഭവം വലിയ പിഴവാണെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഒാസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ അറിയിച്ചു.

എന്നാൽ പെെലറ്റ് എങ്ങിനെയാണ് ഉണർന്നതെന്നും വിമാനത്തെ എങ്ങിനെ നിയന്ത്രിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നില്ല.