തിരുവനന്തപുരം: ആളെക്കൂട്ടി നാമജപത്തെ മുദ്രാവാക്യം ആക്കുന്നവർക്ക് മാത്രമേ ശബരിമലയിൽ പ്രയാസം അനുഭവപ്പെ
ടുന്നുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്നിധാനത്ത് യാതൊരുവിധ നിരോധനവുമില്ലെന്ന് ഭക്തർക്ക് അറിയാമെന്നും കടകംപള്ളി പറഞ്ഞു. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള സാഹചര്യം ഹൈക്കോടതിക്ക് ബോദ്ധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം തുടരാമെന്ന് കോടതി വ്യക്തമാക്കിയത്. ചില കാര്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത് സാമൂഹ്യവിരുദ്ധരുടെയും അക്രമികളുടെയും താവളമായി ശബരിമല മാറി എന്നതുകൊണ്ട് മാത്രമാണ് .യാതൊരു നിരോധനവുമില്ല എന്ന് ഭക്തർക്ക് നന്നായി അറിയാം.
ശബരിമലയിൽ നിരീക്ഷകരെ നിയോഗിച്ചതിനെയും മന്ത്രി സ്വാഗതം ചെയ്തു. ഇപ്പോൾ മൂന്നംഗസമിതി കൂടി വരുമ്പോൾ കുറേകൂടി നല്ലരീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ സഹായകമാകുമെന്ന് കടകംപള്ളി വ്യക്തമാക്കി.