-bjp

ജയ്പൂർ: അടുത്ത മാസം 7ന് നടക്കുന്ന നിയമസഭാ തിര‌ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വമ്പൻ വാഗ്ദാനങ്ങളുമായി രാജസ്ഥാനിലെ ബി.ജെപി. പ്രകടന പത്രിക. യുവാക്കൾക്ക് തൊഴിലില്ലാഴ്മ വേതനമായി മാസത്തിൽ 5000 രൂപ നൽകും.നിബന്ധനകളില്ലാതെയാണ് 21 വയസിന് മുകളിലുള്ള വിദ്യാസമ്പന്നരായ യുവജനങ്ങൾക്ക് പ്രതിമാസം 5000 രൂപ നൽകുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ 50 ലക്ഷം തൊഴിലവസരങ്ങൾ സ‌ൃഷ്ടിക്കും,​ സർക്കാർ മേഖലയിൽ 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറയുന്നു.

665 വാഗ്ദാനവുമായി അധികാരത്തിലേറിയ കഴിഞ്ഞ ബി.ജെ.പി. സർക്കാർ 635 വാഗ്ദാനങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വസുന്ധര രാജ അവകാശപ്പെടുന്നത്. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പാക്കും സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചതിന് ശേഷമുള്ള പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് 50,​000 രൂപ നിക്ഷപിക്കുമെന്ന വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.