തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ ഗ്രാഡ്വേറ്റ് അപ്രന്റിസ് 173 ഒഴിവുണ്ട്.
എയ്റോനോട്ടിക്കൽ എൻജിനിയറിംഗ് 15, കെമിക്കൽ 10, സിവിൽ 12, കംപ്യൂട്ടർ സയൻസ് 20, ഇലക്ട്രിക്കൽ 12, ഇലക്ട്രോണിക്സ് 40, മെക്കാനിക്കൽ 40, മെറ്റലർജി 06, പ്രൊഡക്ഷൻ 06, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 08, കാറ്ററിംഗ് ടെക്നോളജി/ഹോട്ടൽ മാനേജ്മെന്റ 04 എന്നിങ്ങനെയാണ് ഒഴിവ്.
എയ്റോനോട്ടിക്കൽ, കെമിക്കൽ , സിവിൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ ഇന്റർവ്യു നവംബർ 30നും കംപ്യൂട്ടർ സയൻസ് ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ്, മെറ്റലർജി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ആൻഡ് കാറ്ററിംഗ് ടെക്നോളജി/ഹോട്ടൽ മാനേജ്മെന്റ് എന്നിവ ഡിസംബർ ഒന്നിനും രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെയാണ് ഇന്റർവ്യു.
സ്ഥലം: കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്കൂൾ ഓഫ് മാനേജ്മെന്റ്. ഉയർന്ന പ്രായം 30. 2018 ഡിസംബർ 14 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.അപേക്ഷകർ www.sdcentre.org/www.mhrd.nats.gov.in ൽ രജിസ്റ്റർ ചെയ്യണം.
നോർത്ത് സെൻട്രൽ റെയിൽവേയിൽ
നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് 446 ഒഴിവുണ്ട്. ഫിറ്റർ 220, വെൽഡർ 11, മെഷീനിസ്റ്റ് 72, പെയിന്റർ (ജനറൽ) 11, കാർപെന്റർ 11, ഇലക്ട്രീഷ്യൻ 99, ബ്ലാക്ക്സ്മിത്ത് 11 എന്നിങ്ങനെയാണ് ഒഴിവ്. www.apprenticeship.gov.inൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സും 50 ശതമാനം മാർക്കോടെ ഐടിഐയും. പ്രയാം 15-24. 2018 ഡിസംബർ 17 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. രജിസ്ട്രേഷൻ നമ്പർ എഴുതിയ നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Office of tjhe Divisional Railway Manger, Personnel Dept(|R&D Section) North Central Railway, Jhansi U P. 284003 എന്ന വിലാസത്തിൽ ഡിസംബർ17നകം ലഭിക്കണം. വിശദവിവരത്തിന് www.ncr.indianrailways.gov.in
സെൻട്രൽ എക്സൈസിൽ ഹവിൽദാർ
മുംബൈ സോൺ സിജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് ഡിപാർട്മെന്റിൽ സ്പോർട്സ്ക്വാട്ടയിൽ ഹവിൽദാർ(ഗ്രേഡ് സി) 14 ഒഴിവുണ്ട്. ക്രിക്കറ്റ് 04, വോളിബോൾ 04, കബഡി 04, അത്ലറ്റിക്സ് 02 എന്നിങ്ങനെയാണ് ഒഴിവ്. അത്ലറ്റിക്സിൽ സ്ത്രീകൾക്കും പരുഷന്മാർക്കും അപേക്ഷിക്കാം. മറ്റുവിഭാഗങ്ങളിൽ പുരുഷന്മാർ മാത്രമേ അപേക്ഷിക്കാവൂ. പത്താം ക്ലാസ് ജയിച്ച നിശ്ചിത യോഗ്യതയുള്ള കായികതാരങ്ങൾക്ക് അപേക്ഷിക്കാം. ഉയരം പുരുഷന്മാർ 157.5 സെ.മീ, സ്ത്രീ 152 സെ.മീ. ബന്ധപ്പെട്ട സ്പോർട്സ് വിഭാഗത്തിൽ പ്രായോഗിക പരീക്ഷ നടത്തിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഡിസംബർ 15നുള്ളിൽ ല് Deputy Commissioner, Cadre Control authority, CGST & Central Excise, Mumbai Zone എന്ന വിലാസത്തിൽ സാധാരണ തപാലിൽ ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം.
എച്ച്.എം.ടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ
കളമശ്ശേരി എച്ച്.എം.ടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ പ്രോജക്ട് അസോസിയേറ്റ് നാലൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാഫോറം hmtmachinetools.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫാറം പൂരിപ്പിച്ച് ബയോഡാറ്റ സഹിതം ഡിസംബർ 06ന് രാവിലെ ഒമ്പതിന് എച്ച്.എം.ടി മെഷീൻ ടൂൾസ് ലിമിറ്റഡ് കളമശ്ശേരിയിൽ നടക്കുന്ന വാക് ഇൻ ഇൻറ്റർവ്യൂവിന് ഹാജരാകണം.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ 60 ശതമാനമോ കൂടുതലോ മാർക്ക് നേടി ഡിപ്ലോമ / ബിരുദം. ഉയർന്ന പ്രായം 30. നിയമാനുസൃത ഇളവ് ലഭിക്കും. വിലാസം: മാനേജർ (എച്ച്ആർ), എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ്, എച്ച്എംടി കോളനി, കളമശേരി, എറണാകുളം, കേരളം- 683503.
ഏണസ്റ്റ് യങ്ങിൽ 2,000 തൊഴിലവസരം
പ്രൊഫഷണൽ സർവീസസ് കമ്പനിയായ ഏണസ്റ്റ് യങിൽ 2,000 തൊഴിലവസരങ്ങൾ. ഇന്ത്യയിലാണ് നിയമനം. അടുത്ത മൂന്നു വർഷത്തിനുള്ളിലാണ് നിയമനം നടക്കുക.
ഇടപാടുകാർക്കുള്ള ഡിജിറ്റൽ സൊലൂഷൻ സേവന ബിസിനസ് വിപുലീകരിക്കുന്നതിനാണ് ഇത്.നിർമിത ബുദ്ധി, അനലിറ്റിക്സ്, ബ്ലോക് ചെയിൻ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളിലായിരിക്കും പുതിയ തൊഴിലവസരം. സർക്കാർ, സ്വകാര്യ മേഖലകളിലെ വൻകിട ഓട്ടോമേഷൻ ജോലികളും ഇതിൽ പെടുന്നു.
ഒന്നര വർഷത്തിനിടെ 700 പേരെ ഇതിനോടകം ജോലിക്കെടുത്തിരുന്നു.
സർക്കാരിനായുള്ള കരാർ ജോലികൾക്ക് വോണ്ടിയായിരുന്നു ഇത്. ജി.എസ്.ടി., ഇഫയലിങ് തുടങ്ങിയ പരിഷ്കരണങ്ങൾ പുതിയ മേഖലയിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.വെബ്സൈറ്റ്: www.ey.com