ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യുട്രീഷനിൽ ടെക്നിക്കൽ ഓഫീസർ ബി 05 (ഒബിസി 01, എസ്സി 01, ജനറൽ 03), ടെക്നിക്കൽ അസിസ്റ്റന്റ് 20(ഒബിസി ബാക്ക് ലോഗ് 02, ഒബിസി 06, എസ്സി 03, ജനറൽ 09), ടെക്നീഷ്യൻ(1) 16, മൾട്ടി ടാസ്കിങ് സ്റ്റാഫ് 03 എന്നിങ്ങനെ ഒഴിവുണ്ട്. ലൈഫ് സയൻസ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ജേർണലിസം വിഭാഗങ്ങളിലാണ് ടെക്നിക്കൽ ഓഫീസറുടെ ഒഴിവ്. ബോട്ടണി, സൂവോളജി, കെമിസ്ട്രി, ലൈഫ് സയൻസ്, സോഷ്യൽസയൻസ്, ആന്ത്രോപോളജി, ക്രിയേറ്റീവ് റൈറ്റർ, കണ്ടന്റ് ഡെവലപ്പർ, കംപ്യൂട്ടർ സയൻസ്, കമ്യൂണിക്കേഷനിസ്റ്റ്, ഫുഡ് ന്യുട്രീഷ്യൻ, ഡയറ്ററ്റിക്സ്, സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഫാർമസി വിഭാഗങ്ങളിലാണ് ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവ്. ലബോറട്ടറി, ഫോട്ടോഗ്രഫി, സിവിൽ , ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ടെക്നീഷ്യന്റെ ഒഴിവ്. കാർപന്ററി, മാസൺ, ലബോറട്ടറി വിഭാഗങ്ങളിലാണ് മർടി ടാസ്കിങ് സ്റ്റാഫിന്റെ ഒഴിവ്.
www.ninindia.org/www.icmr.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 24.
ഇ.എസ.്ഐ.സിയിൽ ജൂനിയർ എൻജിനിയർ
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനിൽ ജൂനിയർ എൻജിനിയർ തസ്തികയിൽ 79 ഒഴിവുണ്ട്. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത ഡിപ്ലോമ/ബിരുദം (സിവിൽ, ഇലക്ട്രിക്കൽ), രണ്ട് വർഷത്തെ തൊഴിൽപരിചയം.
പ്രായം 30 കവിയരുത്. 2018 ഡിസംബർ 16 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. വിശദവിവരത്തിന് www.esic.nic.in
എയർലൈൻ അലൈഡ് സർവീസ് ലിമിറ്റഡ്
എയർലൈൻ അലൈഡ് സർവീസ് ലിമിറ്റഡ് 62 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്രൂ കൺട്രോളർ, അസിസ്റ്റന്റ് ക്രൂ കൺട്രോളർ, കമാൻഡർ, ട്രെയിനി പൈലറ്റ്, സിന്തറ്റിക് ഫ്ളൈറ്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ടെക്നിക്കൽ, എജിഎം, എ.ജി.എം റെവന്യു മാനേജ്മെന്റ്, സീനിയർ മാനേജർ , ബിസിനസ് അനലിസ്റ്റ്, സ്റ്റേഷൻ മാനേജർ, മാനേജർ സെയിൽ ആൻഡ് മാർക്കെറ്റിംഗ് , ഓഫീസർ പാസഞ്ചർ സെയിൽ, ഓഫീസർ പെഴ്സണൽ, ഓഫീസർ ലീഗൽ, കോ- പൈലറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. www.airindia.in. വിലാസം: Alliance Air,Personnel Department (Alliance Bhawan),Domestic Terminal -1,I.G.I Airport,New Delhi -110037. ഡിസംബർ 21 വരെ അപേക്ഷിക്കാം. 21.12.2018
നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷൻ
നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ, വെൽഡർ, വയർമാൻ, ഫിറ്റർ, പ്ലമ്പർ എന്നീ തസ്തികകളിൽ ഒഴിവ്. ഡിസംബർ 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nhpcindia.com
ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ബി.എൻ.പി.എം.ഐ.പി.എൽ) 21 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എൻവിറോൺമെന്റൽ എൻജിനിയർ, ഇൻഡസ്ട്രിയൽ വർക്ക്മെൻ ഗ്രേഡ് തസ്തികകളിലാണ് ഒഴിവ്. മൈസൂർ , കർണ്ണാടക എന്നിവിടങ്ങളിലാണ് നിയമനം. പ്രായം: 18-25. കൂടുതൽ വിവരങ്ങൾക്ക്:www.bnpmindia.com. വിലാസം:“The Managing Director,Bank Note Paper Mill India Private Limited,Administration Building,Paper Mill compound,Note Mudran Nagar,Mysuru -570003 . ഡിസംബർ 10 വരെ അപേക്ഷിക്കാം.