മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യവസ്ഥകൾ പാലിക്കും. അശ്രാന്ത പരിശ്രമം. ശാന്തിയും സമാധാനവും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കീർത്തിയും സജ്ജനപ്രീതിയും. ആരോഗ്യം തൃപ്തികരം. പ്രവർത്തന വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ചർച്ചകളിൽ വിജയം. കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും. നിശ്ചയദാർഡ്യത്തോടെ പ്രവർത്തിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനുകൂല സാഹചര്യം. നിക്ഷേപം വർദ്ധിക്കും. വിട്ടുവീഴ്ചാമനോഭാവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
തർക്കങ്ങൾ പരിഹരിക്കും. പരിശീലനം നേടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സജ്ജനസംസർഗം ഉണ്ടാകും. പുതിയ കർമ്മപദ്ധതി. അഹംഭാവം ഉപേക്ഷിക്കണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിജ്ഞാനം നേടും. പ്രശസ്തി വർദ്ധിക്കും. ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മസംതൃപ്തിയുണ്ടാകും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ശുഭാപ്തിവിശ്വാസം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മാഭിമാനം ഉണ്ടാകും. ആഗ്രഹങ്ങൾ അനുഭവത്തിൽ വന്നുചേരും. സുദീർഘമായ ചർച്ചകൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം. അമിതാഹ്ളാദം ഒഴിവാക്കണം. വ്യാപാര പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യവസ്ഥകൾ പാലിക്കും. പുതിയ ഭരണ സംവിധാനം. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മംഗളകർമ്മങ്ങളിൽ സജീവം. മത്സരങ്ങളിൽ വിജയം. ആഗ്രഹ സാഫല്യം.