മംഗളൂരു: കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. ഈ മാസം 18ന് പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചിൽ എത്തിയപ്പോഴാണു യുവാക്കളുടെ ആക്രമണം. സംഭവത്തിൽ പരാതി നൽകാതെ ഇരുവരും മടങ്ങിയെങ്കിലും ബീച്ചിൽ മാനഭംഗം നടന്നെന്ന അഭ്യൂഹത്തെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെയും യുവാവിന്റെയും മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പൊലീസ് പിടിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.