തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടർന്ന് ഷോർണൂർ എം.എൽ.എ പി.കെ ശശിയെ പാർട്ടിയിൽ നിന്നും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്‌ത വാർത്തകളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പാർട്ടി വനിത അംഗം അപമാനിക്കപ്പെട്ടാലോ ഉപദ്രവിക്കപ്പെട്ടാലോ പാർട്ടിയിൽ പരാതിപ്പെട്ടാൽ പാർട്ടിതന്നെ കമ്മിഷനെ വച്ചു കുറ്റവാളിക്ക് ശിക്ഷ നൽകുന്ന ജനകീയ വിചാരണകൾ നടപ്പിലായാൽ പണിയില്ലാതാവുന്നത് കൈക്കൂലി വാങ്ങാൻ തീരുമാനിച്ച പോലീസുകാർക്കും കേസ് വാദിക്കാൻ തയ്യാറായി നിൽക്കുന്ന വക്കീല്മാർക്കുമായിരിക്കുമെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
ഇതുവഴി ജുഡീഷ്യറിയുടെ ജോലി ഭാരം കുറയും ഖജനാവിനു ലാഭവും കിട്ടും. ഇതൊക്ക മുൻകൂട്ടി കണ്ടു കൊണ്ടായിരിക്കണം സ്വന്തം പാർട്ടിയുടെ ഭരണത്തിലുള്ള പോലീസിനെ ഒഴിവാക്കി പാർട്ടി പോലീസിനെ പരാതിക്കാരി സമീപിച്ചത് എന്നു തോന്നുന്നു. അല്ലാതെ അല്ലാതെ പൊലീസിൽ പോലീസിലുള്ള വിശ്വാസക്കുറവ് ആകുവാൻ സാദ്ധ്യതയില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അവനവൻ കോടതി
അതിവേഗ കോടതി
പാർട്ടി വനിതാ അംഗം അപമാനിക്കപ്പെട്ടാലോ ഉപദ്രവിക്കപ്പെട്ടാലോ പാർട്ടിയിൽ പരാതിപ്പെട്ടാൽ
പാർട്ടിതന്നെ കമ്മീഷനെ വെച്ചു കുറ്റവാളിക്ക് ശിക്ഷ നൽകുന്ന ജനകീയ വിചാരണകൾ നടപ്പിലായാൽ
പണിയില്ലാതാവുന്നത് കൈക്കൂലി വാങ്ങാൻ തീരുമാനിച്ച പോലീസുകാർക്കും കേസ് വാദിക്കാൻ തയ്യാറായി തയ്യാറായിനിൽക്കുന്ന വക്കീല്മാർക്കും അതിനോടൊക്കെ ഒട്ടി നിന്ന് കാശ് പിടുങ്ങുന്ന സകലമാന പേർക്കുമാണ്. അല്ലെങ്കിലും ഒരു പോലീസ് കേസ്, അതുമല്ലെങ്കിൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്യൽ. ആയുസ്സ് പാഴാവാൻ മറ്റെന്തു വേണം? ചുരുങ്ങിയത് ഒരു മൂന്നുവര്ഷമെങ്കിലും കോടതി കയറിയിറങ്ങേണ്ടി വരും. ഇതാണെങ്കിൽ മൂന്നു മാസം കൊണ്ട് കേസ് കേസ് കേട്ടു, പഠിച്ചു, വിധിയും നടപ്പിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സാമുദായിക സംഘടനകൾക്കും ഈ മാർഗ്ഗം സ്വീകരിക്കാവുന്നതാണ്.
ഇതുവഴി ജുഡീഷ്യറിയുടെ ജോലി ഭാരം കുറയും ഖജനാവിനു ലാഭവും ലാഭവും ലാഭവും കിട്ടും.
ഇതൊക്ക മുൻകൂട്ടി കണ്ടു കൊണ്ടായിരിക്കണം സ്വന്തം പാർട്ടിയുടെ ഭരണത്തിലുള്ള പോലീസിനെ ഒഴിവാക്കി പാർട്ടി പോലീസിനെ പരാതിക്കാരി സമീപിച്ചത് എന്നു തോന്നുന്നു. അല്ലാതെ അല്ലാതെ
പോലീസിൽ പോലീസിലുള്ള വിശ്വാസക്കുറവ് ആകുവാൻ
സാധ്യതയില്ല ഇത്തരം പുരോഗമപരമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്നതിനെയായിരിക്കണം നവോഥാന ചിന്തകൾ എന്ന് പറയുന്നത് !