online-food

കൊച്ചി: ഡിസംബർ ഒന്നുമുതൽ ജില്ലയിൽ ഓൺലൈൻ വ്യാപാരം ബഹിഷ്‌കരിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. ഓൻലൈൻ കമ്പനികളുടെ ചൂഷണം ചെറുകിട ഹോട്ടൽ വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് തീരുമാനം.

ഓൺലൈൻ ഭക്ഷണ വില്പന നടത്തുന്നതിന് സർവീസ് ചാർജായി ഹോട്ടലുടമകളിൽ നിന്ന് ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജി.എസ്.ടിയായും ഈടാക്കുന്നു. ഓഫറുകളുടെ പേരിലും ചൂഷണത്തിന് ഇരയാകുന്നുവെന്ന് അസോസിയേഷൻ പറയുന്നു. ജില്ലാ പ്രസിഡന്റ് അസീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓൺലൈൻ വ്യാപാരത്തിൽ പങ്കാളികളായ ഹോട്ടലുടമകൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ടി.ജെ. മനോഹരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. ചാർളി, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എ. സാദിഖ് തുടങ്ങിയവർ പങ്കെടുത്തു.