ഹെെദരാബാദ്: ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്ന് വീണു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരിയ്‌ക്ക് സമീപമാണ് വിമാനം തകർന്ന് വീണത്. പരിക്കേറ്റ പെെലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിത്യേനയുള്ള പരിശീലന പറക്കലിൽ ഹക്കീംപേട്ട് വ്യോമത്താവളത്തിൽ നിന്ന് യാത്ര തിരിച്ചതായിരുന്നു വിമാനമെന്ന് വ്യോമസേനാവക്താവ് അനുപം ബാനർജി അറിയിച്ചു.
നവംബർ21 ന് ഇതേ രീതിയിൽ രാജീവ് ഗാന്ധി ഏവിയേഷന അക്കാദമിയിലെ പരിശീലന വിമാനം സാങ്കേതിക തകരാറുമൂലം തകർന്നു വീണിരുന്നു. രംഗാറെഡ്ഡി ജില്ലയിലായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.