astro

അശ്വതി: പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

ഭരണി: മനസിന് സന്തോഷം ലഭിക്കും. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം, ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും.വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

കാർത്തിക: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

രോഹിണി: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ശാസ്താവിന് നീരാഞ്ജനം നടത്തുക. ശനിപ്രീതി വരുത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

മകയീരം: പ്രശസ്തിയും സന്തോഷവും ഉണ്ടാകും. പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ദൂരയാത്രകൾ ആവശ്യമായി വരും. അവിവാഹിതർക്ക് ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

തിരുവാതിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യജീവിതം അസംതൃപ്തമായിരിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. ശിവന് ശംഖാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

പുണർതം: നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. വിശേഷ വസ്ത്രാഭരണാധികൾ ലഭിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശത്രുക്കൾ വർദ്ധിക്കും. സന്താനങ്ങൾ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. അധിക ചെലവുകൾ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരമാകുന്നു. ചൊവ്വാഴ്ച ദിവസം അനുകൂലം.

പൂയം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനലബ്ധിക്ക് വേണ്ടി പരിശ്രമിക്കുന്നവർക്ക് ശരിയായ ചികിത്സയിലൂടെ സന്താന ലബ്ധി ഉണ്ടാകും. വാഹനലാഭം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. യാത്രകൾ ആവശ്യമായി വരും. സർപ്പപ്രീതി വരുത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

ആയില്യം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാർത്ഥികൾ കൂടുതൽ സമയം പഠനത്തിന് ചെലവഴിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. മണ്ണാറശ്ശാല ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.

മകം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. വിഷ്ണു പ്രീതി വരുത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

പൂരം: സാമൂഹിക സാഹിത്യരംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഗൃഹ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പണി കൃത്യ സമയത്തു തന്നെ പൂർത്തീകരിക്കാൻ സാധിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും . മഹാലക്ഷ്മിയെ പൂജിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രം: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. വ്യവസായികൾക്ക് തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അനാവശ്യമായ സംസാരം ഒഴിവാക്കണം. ശിവന് ധാര, അഘോര അർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.

അത്തം: കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. കണ്ടകശനി കാലമായതിനാൽ ശത്രുക്കൾ മുഖേന കേസുകളോ അപകീത്തിയോ സംഭവിക്കാം. ആരോഗ്യപരമായി ശ്രദ്ധിക്കണം. സങ്കീർണ്ണമായ പ്രശ്നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

ചിത്തിര: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ദുർഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

ചോതി: കഥാകൃത്തുകൾക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. സുഹൃത്തുക്കളുമായി ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

വിശാഖം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

അനിഴം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഏഴരശനി കാലമായതിനാൽ സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.

കേട്ട: അകലെയുള്ള ബന്ധുക്കൾ സഹായിക്കും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

മൂലം: അവിചാരിതമായി ധനലാഭം ഉണ്ടാകും. ഏഴരശനി കാലമായതിനാൽ അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ തമ്മിൽ കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക. വസ്തുസംബന്ധമായി അതിർത്തി തർക്കം ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. അനാവശ്യ ചെലവുകൾ വന്നു ചേരും. ഈശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം. ശ്രീ കൃഷ്ണന് കദളിപഴം നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

പൂരാടം: സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും.പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ഭദ്രകാളിക്ഷേത്രത്തിൽ അട നിവേദിക്കുക.വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രാടം: ഉന്നതവ്യക്തികളുമായി അടുത്തിടപഴകാൻ അവസരം ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാൻ സാധിക്കും. ജോലി തടസം അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

തിരുവോണം: സാഹിത്യരംഗത്തുള്ളവർക്ക് പ്രശസ്തി വർദ്ധിക്കും. മാതൃഗുണം ഉണ്ടാകും. മാനസിക സംഘർഷം വർദ്ധിക്കും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക. വിഷണുസഹസ്രനാമം ജപിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

അവിട്ടം: വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. കർമ്മസംബന്ധമായി യാത്രകൾ ആവശ്യമായി വരും. വാതസംബന്ധമായ അസുഖങ്ങൾ വർദ്ധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.

ചതയം: ഗൃഹനിർമ്മാണത്തിനായി ധനം ചെലവഴിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.

പൂരുരുട്ടാതി: ഔദ്യോഗിക മേഖലയിൽ ശോഭിക്കാനിടവരും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ശിവന് ധാര, കൂവളമാല ചാർത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

ഉത്രട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും, വ്രതാനുഷ്ഠാനങ്ങളിൽ താത്പര്യം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. കണ്ടകശനി കാലമായതിനാൽ വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

രേവതി: മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. കണ്ടകശനി കാലമായതിനാൽ ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും. അനാവശ്യമായ സംസാരം ഒഴിവാക്കുക. സഹോദരഗുണം ഉണ്ടാകും. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂലം.