kaumudy-news-headlines

1. പിറവം പള്ളി വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പ്. ശബരിമലയിൽ ആയിരക്കണക്കിന് പൊലീസുകാരെ അയയ്ക്കുമ്പോൾ എന്തുകൊണ്ട് പിറവം പള്ളിയിൽ 200 പേർക്ക് പൊലീസ് സംരക്ഷണം നൽകുന്നില്ല. പിറവത്ത് സമവായത്തിന് ശ്റമിക്കുമ്പോൾ ശബരിമലയിൽ എന്തുകൊണ്ട് സമവായത്തിന് ശ്റമിക്കുന്നില്ലെന്നും ഹൈക്കോടതി. പിറവം കേസിലെ സുപ്റീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പ് എന്ന് കോടതിയുടെ വിമർശനം.

2. പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന്റെ ന്യായങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്നില്ല. ശബരിമലയുടേയും പിറവം പള്ളിയുടേയും കേസുകളിൽ സർക്കാരിന് എന്തുകൊണ്ടാണ് വ്യത്യസ്ത നിലപാട് എന്നും ഹൈക്കോടതി. അതിനിടെ, ശബരിമല സ്ത്റീ പ്റവേശനവുമായി ബന്ധപ്പെട്ട് പ്റശ്നത്തിൽ തത്ക്കാലം സുപ്റീംകോടതിയിലേക്ക് ഇല്ലെന്ന് സർക്കാർ. തീരുമാനം, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ. വിധി സർക്കാരിന് അനുകൂലം എന്ന് വിലയിരുത്തൽ. വിധി പഠിച്ച ശേഷം ഹർജിയുടെ കാര്യത്തിൽ അന്തിമ തീരുമാനം.

3. ശബരിമല വിഷയത്തിൽ പ്റതിപക്ഷം സഭ പ്റക്ഷുബ്ദമാക്കിയതിനെ തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്റദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. അടിയന്തര പ്റമേയ നോട്ടീസ് അവതരണത്തിനിടെ ഭരണ - പ്റതിപക്ഷ വാക് പോര്. രാവിലെ സഭ തുടങ്ങിയതു മുതൽ പ്റതിഷേധവുമായി പ്റതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്റിയുടെ മറുപടി നീണ്ടു പോയെന്ന് ആരോപിച്ചായിരുന്നു രാവിലെ പ്റതിപക്ഷം സഭ സ്തംഭിപ്പിച്ചത്.

4. ശബരിമലയിൽ സ്ത്റീ പ്റവേശന വിധി നടപ്പാക്കാൻ സർക്കാരിന് അനാവശ്യ ധൃതിയില്ല എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. ശബരിമലയിലെ നിയന്ത്റണങ്ങൾ പിൻവലിക്കില്ല. അക്റമ സാധ്യത നിലനിൽക്കുന്നതിനാൽ ആണ് നിയന്ത്റണം. ഭക്തർക്ക് സുഗമമായ ദർശനം നടത്തനാണ് നിയന്ത്റണം എന്നും മുഖ്യമന്ത്റി നിയമസഭയിൽ. വിശ്വാസത്തിന്റെ പേരിൽ സംഘർഷം ഉണ്ടാക്കാൻ ശ്റമിക്കുന്നവരെ മാറ്റി നിറുത്തും. സ്ത്റീകൾ വന്നാൽ സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.

5. ശബരിമലയെ അയോധ്യ ആക്കാൻ ശ്റമം നടന്നു. അയോധ്യയിൽ സംഭവിച്ചതിന് തുല്യമാണ് ഇവിടെ നടന്നത്. അതിനാലാണ് നിരോധനാജ്ഞ ഏർപ്പെടുത്തേണ്ടി വന്നത്. പ്റക്ഷോഭത്തിന്റെ പേരിൽ പരസ്യമായ ആചാര ലംഘനം നടന്നു. നിയമം ലംഘിച്ചാൽ നടപടി സ്വാഭാവികം. ബി.ജെ.പി - സി.പി.എം അഡ്ജറ്റ്‌മെന്റ് സമരം എന്ന ആരോപണത്തിനും പിണറായിയുടെ മറുപടി. ശബരിമല വിഷയത്തിൽ പ്റതിപക്ഷത്തിന് രാഷ്ട്റീയ ലക്ഷ്യം എന്നും മുഖ്യൻ നിയമസഭയിൽ.

6. ഐ.പി.എൽ വാതുവെയ്പ്പ് കേസ് ഡൽഹി പൊലീസ് കെട്ടിച്ചമച്ചതാണ് എന്ന ആരോപണവുമായി ക്റിക്കറ്റ് താരം ശ്റീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിൽ ഡൽഹി പൊലീസിനും ബി.സി.സി.ഐയ്ക്കും എതിരെ ഭുവനേശ്വരി ഉയർത്തുന്നത് കടുത്ത ആരോപണങ്ങൾ. വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളെ കുറിച്ച് ഒരു ചാനൽ ഷോയിൽ ശ്റീശാന്ത് സംസാരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങൾ വിശദീകരിക്കുന്ന ഭുവനേശ്വരിയുടെ കത്ത്.

7. രാജ്യത്തെ നടുക്കിയ നിർഭയ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളിൽ നിന്ന് ശ്റദ്ധ തിരിച്ചുവിടാൻ ഡൽഹി പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചതാണ് കേസ് എന്ന് ഭുവനേശ്വരി കത്തിൽ ആരോപിക്കുന്നു. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളിൽ നിന്നും ശ്റീശാന്തിനെ 2015 ജൂലായിൽ കോടതി കുറ്റ വിമുക്തൻ ആക്കിയതാണ്. ശ്റീശാന്തിനെ പോലെ ഒരാൾ കുറച്ചു ലക്ഷങ്ങൾക്കായി സ്വന്തം കരിയർ നശിപ്പിക്കില്ല എന്നും ഭുവനേശ്വരി ടിറ്ററിൽ ആരോപിക്കുന്നു. കോടതി നിർദ്ദേശ പ്റകാരം മുദ്ഗൽ കമ്മിറ്റി സീൽ ചെയ്ത കവറിൽ നൽകിയ 13 പേരുടെ കാര്യം എന്തുകൊണ്ട് പറയുന്നില്ലെന്നും ഭുവനേശ്വരിയുടെ ചോദ്യം.

8. രാജ്യത്ത് ആവശ്യത്തിന് പണ ലഭ്യത ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് കൂടുതൽ പണം വിപണിയിൽ ഇറക്കുന്നു. വിപണി ഇടപെടൽ വഴി സർക്കാരിന്റെ ബോണ്ട് വാങ്ങി റിസർവ് ബാങ്ക് മാർക്കറ്റിൽ എത്തിക്കുന്നത് 40,000 കോടി രൂപ. ഇക്കാര്യത്തിൽ നേരത്തെ തീരുമാനം ആയെങ്കിലും ഈ മാസം 30,000 കോടിയാണ് വിപണിയിൽ എത്തിയത്. ബാക്കി 10,000 കോടി മൾട്ടി സെക്യൂരിറ്റി ഓക്ഷൻ വഴി നാളെ മാർക്കറ്റിൽ എത്തും. ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് വഴി ഒകേ്ടാബറിൽ 36000 കോടി രൂപ റിസർവ് ബാങ്ക് വിപണിയിൽ എത്തിച്ചിരുന്നു.

9. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പാകിസ്ഥാന്റെ ക്ഷണം നിരസിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്റി സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്, സാർക്ക് ഉച്ചകോടിയിലേക്ക് പ്റധാനമന്ത്റി നരേന്ദ്റമോദിയെ ക്ഷണിക്കുമെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ വക്താവ് അറിയിച്ചതിന് പിന്നാലെ. ഇന്ത്യയിൽ നടത്തുന്ന ഭീകര പ്റവർത്തനങ്ങൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു വിധ ചർച്ചകളോ സഹകരണമോ ഇല്ലെന്ന് സുഷമ സ്വരാജ് മാദ്ധ്യമങ്ങളോട്. കർതാപൂർ സിഖ് ഇടനാഴിയുടെ പാകിസ്ഥാൻ ഭാഗത്തെ നിർമ്മാണ ഉദ്ഘാടനത്തിൽ രണ്ട് കേന്ദ്റമന്ത്റിമാരും പഞ്ചാബ് മന്ത്റി നവജ്യോത് സിംഗ് സിദ്ദുവും പങ്കെടുത്തത് ഇതുമായി കൂട്ടിക്കുഴയ്‌ക്കേണ്ട എന്നും സുഷമ വ്യക്തമാക്കി. 2016ലും പാകിസ്ഥാനിൽ നടന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു.