തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ തിടുക്കം കാട്ടിയെന്ന വിമർശനവുമായി സി.പി.ഐ രംഗത്തെത്തി. മതിയായ കൂടിയാലോചനകൾ നടത്താതെ തിടുക്കത്തിൽ ശബരിമല വിഷയത്തിൽ ഇടപെട്ടതാണ് പ്രശ്‌നം വഷളാക്കിയതെന്നും സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്നും വിമർശനം ഉയർന്നു. ശബരിമലയിൽ സർക്കാർ തിടുക്കം കാണിച്ചുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ പ്രധാന ഘടകക്ഷി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സി.പി.ഐയുടെ വിമർശനം വരും ദിവസങ്ങളിൽ സർക്കാരിന് തലവേദനായി മാറുമെന്നും ആശങ്കയുണ്ട്.