pearle-maaney-and-srinish

മലയാളം ബിഗ്ബോസിനുശേഷം മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുണ്ടാകുക പേളി - ശ്രീനിഷ് ജോഡികളുടെ പ്രണയെത്തെക്കുറിച്ചാകും. അവരുടെ ഓരോ ചിത്രത്തിനും ഗംഭീര വരവേല്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. പ്രണയത്തിന്റെ മൂന്നാംമാസം ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് പുതിയ ചർച്ച. ആഘോഷ ചിത്രം ശ്രീനിഷ് തന്റെ ഇൻസ്റ്റഗ്രാം വഴിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളിയെ ചേർത്തുപിടിച്ച് 'എന്റെ ചുരുളമ്മയ്‌ക്കൊപ്പം മൂന്നാം മാസത്തെ ആനിവേഴ്‌സറി' എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശ്രീനിഷ് ആരാധകർക്കു വേണ്ടി പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുള്ളത്. അതിൽ ഒരാരാധകൻ ചോദിച്ചതിങ്ങനെ, ''പ്രണയം എവിടെവരെ ആയി ? കല്യാണമൊന്നുമില്ലേ?". ‘ഞങ്ങൾ കുറച്ചു പ്രണയിച്ചു നടക്കട്ടെ, കല്യാണം ഉടൻ ഉണ്ടാകും’ എന്നായിരുന്നു ശ്രീനിഷ് ഇതിന് മറുപടിയായി പറഞ്ഞത്. പേളി-ശ്രീനിഷ് പ്രണയത്തെ ബിഗ്ബോസ് ജയിക്കാനുള്ള തന്ത്രമായി കണ്ടിരുന്നവരൊക്കെ ഇപ്പോൾ ഇവരുടെ വിവാഹവാർത്തയ്ക്കായാണ് കാത്തിരിക്കുന്നത്.