കൊച്ചി: ടാക്‌സി വിപണി കീഴടക്കാനായി മാരുതി സുസുക്കി മൂന്ന് സി.എൻ.ജി മോഡലുകൾ അവതരിപ്പിച്ചു. ഓൾട്ടോ, സെലെറിയോ, ഡിസയർ എന്നിവയുടെ സി.എൻ.ജി പതിപ്പുകളാണ് വിപണിയിലെത്തിയത്. പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് സംഘടിപ്പിച്ച ചടങ്ങിൽ മാരുതി സുസുക്കി റീജിയണൽ മാനേജർ പീറ്റർ ഐപ്പ്, ടാക്‌സി ഓപ്പറേറ്രേഴ്‌സ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റ് അനിൽകുമാർ എന്നിവർ ചേർന്ന് പുത്തൻ മോഡലുകൾ വിപണിയിലിറക്കി.
ടൂർ എച്ച്1, എച്ച്2, എച്ച്3 സീരിസിലാണ് വാഹനങ്ങൾ അവതരിപ്പിച്ചത്. ഓൾട്ടോയ്ക്ക് 4.56 ലക്ഷം രൂപ, സെലെറിയോയ്ക്ക് 5.40 ലക്ഷം രൂപ, ഡിസയറിന് 6.97 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓൺറോഡ് വില. ചടങ്ങിൽ മാരുതി സുസുക്കി ഇൻസ്‌റ്രിറ്ര്യൂഷണൽ സെയിൽസ് സോണൽ മാനേജർ മുഹമ്മദ് റിയാസ്, ഇൻസ്‌റ്രിറ്ര്യൂഷണൽ ടെറിട്ടറി സെയിൽസ് മാനേജർ അവി കത്തൂറിയ, ടെറിട്ടറി സെയിൽസ് മാനേജർ എസ്. കിഷോർ, പോപ്പുലർ വെഹിക്കിൾസ് മാർക്കറ്രിംഗ് മേധാവി സാബു രാമൻ എന്നിവർ സംസാരിച്ചു.