ന്യൂഡൽഹി: ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ കാശ്മീർ മാത്രമാണ് പ്രശ്നമായി തുടരുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന നേതൃത്വമാണ് ഇരുരാജ്യങ്ങൾക്കുമുള്ളചെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യാ അതിർത്തിയിലെ കർതാർപൂർ ഇടനാഴിയുടെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീർ തർക്കം പരിഹരിക്കുക എന്നത് ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രശ്നമാണ്. ഇത് മനുഷ്യസാദ്ധ്യമാണ്. നമുക്ക് കുറച്ച് സ്വപ്നങ്ങളും ഇച്ഛാശക്തിയും മാത്രം മതി. സമാധാനം കാത്തു സൂക്ഷിക്കാൻ ഇരുവശത്തും എത്രത്തോളം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് പ്രധാനമാണ്. സമാധാനം ഉണ്ടാക്കുന്നതിന് ഭിന്നാഭിപ്രായം മാറ്റിവെച്ച് പരസ്പരം അതിരുകൾ തുറക്കണം' - . ഇന്ത്യയുമായി നല്ല ബന്ധം വേണമെന്ന കാര്യത്തിൽ പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനും സൈന്യത്തിനും ഒരേ നിലപാടാണെന്ന് ഇമ്രാൻ കൂട്ടിച്ചേർത്തു.
പഞ്ചാബിലെ ഗുർദാസ്‌പുരിലെ ഗുരുനായക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് ഇടനാഴി.
ചടങ്ങിൽ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലും നവജ്യോത് സിംഗ് സിദ്ദുവും പങ്കെടുത്തു. പാക് സന്ദർശനത്തിന്റെ പേരിൽ സിദ്ദുവിനെ വിമർശിക്കുന്നവരെയും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. പഞ്ചാബിൽ നിന്ന് സിദ്ദു പാകിസ്ഥാനിൽ വന്ന് മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന് സിദ്ദു പ്രധാനമന്ത്രിയാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.