ck-janu

കോഴിക്കോട്: സി.കെ.ജാനുവിന്റെ പാർട്ടി ജനാധിപത്യ രാഷ്ട്രീയ സഭ എൽ.ഡി.എഫിലേക്ക് ചേക്കേറുന്നു. കോഴിക്കോട് വച്ച് നടന്ന പാർട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുമ്പ് ഇടതുപക്ഷ പാ‌ർട്ടികളിലെ നോതാക്കളുമായി ചർച്ച നടത്തിയിരുന്നു. അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാടാണ് ഉണ്ടായത്. ഇനി എൻ.ഡി.എയിലേക്ക് തിരിച്ചുപോക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിലായി എൽ.ഡി.എഫ്. പ്രവേശനം സംബന്ധിച്ച് മന്ത്രി എ.കെ.ബാലൻ സി.പി.എെ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുമായി ജാനു ചർച്ച നടത്തിയിരുന്നു. ഇതിലൂടെ പ്രവേശനത്തിന് അനുകൂലമായ തീരുമാനം ലഭിച്ചതായാണ് സൂചന.യു.ഡി.എഫുമായി യാതൊരുവിധ ച‌‌‌ർച്ചയും നടത്തിയിട്ടിയില്ലെന്ന് ജാനു വ്യക്തമാക്കി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ജാനു ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്കൊപ്പം ചേർന്നാണ് മത്സരിച്ചത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി അവർ മത്സരിക്കുകയും ചെയ്തിരുന്നു.