പനാജി.മികച്ച സംവിധായകനും നടനുമുള്ള അവാർഡ് വാശിയേറിയ മത്സരത്തിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദ് ജോസും നേടിയത്.വിദേശഭാഷാ ചിത്രങ്ങളാണ് ഇവർക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത്.ജയരാജിന്റെ ഭയാനകത്തിലെ അഭിനയത്തിന് രൺജി പണിക്കരും അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്നു.അൺസീൻ എന്ന അർജന്റീനിയൻ ചിത്രത്തിന്റെ സംവിധായകൻ നിക്കോളാസ് പ്യുവൻസോയും ലിജോ ജോസുമാണ് അവസാന റൗണ്ടിൽ മികച്ച സംവിധായകനുള്ള രജതമയൂരത്തിനായി പോരാടിയത്.ഈ മ യൗ വിന്റെ അവതരണരീതിയാണ് ലിജോയെ തിളക്കമാർന്ന നേട്ടത്തിന് അർഹനാക്കിയത്.അതുപോലെ മികച്ച നടനുള്ള മത്സരം ദി ട്രാൻസ്ലേറ്റർ എന്ന ചിത്രത്തിലെ റോഡ്രിഗോ സന്താറോ,വാൻഗോഗിലെ അലക്സി സെറിബ്രക്കോവ് ,ചെമ്പൻ വിനോദ് എന്നിവർ തമ്മിലായിരുന്നു.റീയലിസ്റ്റിക്കായ അഭിനയത്തിൽ ചെമ്പൻ ഇരുവരേയും മറികടന്നു.
സൗഹൃദ കൂട്ട്
ലിജോ ജോസും ചെമ്പൻ വിനോദ് ജോസും രാജ്യാന്തര പുരസ്ക്കാരം നേടുമ്പോൾ അതൊരു ഉജ്ജ്വല സൗഹൃദ കൂട്ടുകെട്ടിന്റെ വിജയം കൂടിയാണ്.പി.എഫ് .മാത്യൂസ് രചന നിർവഹിച്ച ഈ ചിത്രം ഇവരുടെ സുഹൃുത്തായ ആഷിക് അബുവാണ് നിർമ്മിച്ചത്. ചെമ്പൻ വിനോദിനെ ആദ്യമായി അവതരിപ്പിച്ചത് ലിജോയായിരുന്നു.അതും തന്റെ ആദ്യ ചിത്രമായ 'നായകനി'ലൂടെ.തുടർന്ന് എല്ലാ ചിത്രങ്ങളിലും ചെമ്പന് ലിജോ മികച്ച വേഷങ്ങൾ നൽകി.ലിജോയുടെ അങ്കമാലി ഡയറീസിന്റെ തിരക്കഥ എഴുതിയത് ചെമ്പനായിരുന്നു.ആറു ചിത്രങ്ങളെ ലിജോ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളു.അവയെല്ലാം മലയാള സിനിമയിൽ ഒരു പുതിയ ധാര തീർക്കുന്നതായിരുന്നു.ഈ മ യൗവിലൂടെ ലിജോയ്ക്ക് ഈ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു പ്രശസ്ത നടൻ അന്തരിച്ച ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ്. .മലയാള സിനിമയെ അന്തർദ്ദേശീയ പ്രശസ്തിയിലേക്കുയർത്തിയിരിക്കുകയാണ് ഈ കൂട്ടുകാർ.ഇരുവരുേയും മുഖ്യമന്ത്രി പിണരായി വിജയൻ അഭിനന്ദിച്ചു.
ജയരാജ് സംവിധാനം ചെയ്ത കരുണം മികച്ച ചിത്രത്തിനുള്ള സുവർണ്ണമയൂരം കരസ്ഥമാക്കിയതും പാർവ്വതി കഴിഞ്ഞ തവണ മികച്ച നടിക്കുള്ള അവാർഡ് നേടിയതും ജൂറിയുടെ പ്രത്യേക ബഹുമതി സംവിധായകരായ സലീം അഹമ്മദും മഹേഷ് നാരായണനും നേടിയതാണ് മലയാള സിനിമ ഇഫിയുടെ 49 വർഷത്തെ ചരിത്രത്തിനിയിൽ കരസ്ഥമാക്കിയ നേട്ടങ്ങൾ.
ഡോൺബാസ്
കിഴക്കൻ ഉക്രയിനിൽ നടക്കുന്ന യുദ്ധവും അവിടെ യുദ്ധത്തിന്റെ മറവിൽ വിഘടിത ഗ്രൂപ്പുകൾ നടത്തുന്ന കൊള്ളയും അതിനിടെ ജീവിക്കാനായി പോരാടുന്ന മനുഷ്യരുടേയും കഥയാണ് സെർജി ലോസ്നിറ്റ്സയുടെ ഡോൺബാസ്സിന്റെ ഇതിവൃത്തം.40 ലക്ഷം രൂപയും സുവർണ്ണമയൂരവുമാണ് ഏറവും മികച്ച ഈ ചിത്രത്തിനു ലഭിച്ചത്.