speaker

തിരുവനന്തപുരം: മുസ്ലിം ലീഗ് എം.എൽ.എ കെ.എം.ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കാതിരിക്കാൻ അനാവശ്യ തിടുക്കം കാണിച്ചിട്ടില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. രാഷ്ട്രീയ നടപടിയാണ് എടുത്തതെന്ന ഷാജിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

.

ഹൈക്കോടതി വിധി വന്നതിനുശേഷം കീഴ്‌വഴക്കങ്ങളും നിയമങ്ങളും അനുസരിച്ചാണ് നോട്ടീസ് നൽകിയത്. പത്താം നിയമസഭയുടെ കാലയളവിൽ തമ്പനൂർ രവിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയപ്പോഴും സമാനമായ നടപടികളാണ് എടുത്തിട്ടുള്ളത്. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തപ്പോൾ സഭയിൽ പ്രവേശിക്കാമെന്ന് വീണ്ടും നോട്ടീസ് നൽകി. ഇതെല്ലാം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും സ്പീക്കർ പറഞ്ഞു.

കാര്യമറിയാതെ കെ.എം.ഷാജി നിമസഭാ സെക്രട്ടറിയേറ്റിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചഴയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയ പ്രേരിതമാണ് കാര്യങ്ങളെന്ന് പറയുന്നത് ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു.