തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്ഥാപനമായ റെപ്‌കോ ബാങ്കിന്റെ 50-ാം വാർഷികാഘോഷം ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി കൃഷ്‌ണ ബഹദൂർ സിംഗ് ഉദ്ഘാടനം ചെയ്‌തു. ബാങ്ക് മാനേജർ ആർ.എസ്. ഇസബെല്ല, 'റെപ്‌കോ 50" എന്ന പുതിയ വായ്‌പാ സ്‌കീം പരിചയപ്പെടുത്തി. ഫിക്‌സഡ് തുകയായ 50 ലക്ഷം രൂപ 50 മാസംകൊണ്ട് തിരിച്ചടയ്‌ക്കേണ്ട പദ്ധതിയാണിത്. പദ്ധതി ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് തിരുവനന്തപുരം ശാഖാ ചീഫ് മാനേജർ എസ്. മീര പറഞ്ഞു. പുതിയ നിക്ഷേപ പദ്ധതി പ്രകാരം പലിശനിരക്ക് മുതിർന്ന പൗരന്മാർക്ക് 8.2 ശതമാനമാണ്.