ന്യൂഡൽഹി: പ്രവാസികൾക്ക് ഏർപ്പെടുത്തിയ എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. എമിഗ്രേഷൻ രജിസ്ട്രേഷൻ നടത്തുന്നത് നീട്ടിവച്ചതായി എമിഗ്രേഷൻ വിഭാഗം അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്നുമുതലായിരുന്നു പ്രവാസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നത്. ഇ.സി.എൻ.ആർ പാസ്പോർട്ട് ഉടമകളായിരുന്നു രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ താത്പര്യമുള്ള പ്രവാസികൾക്ക് സ്വമേധയാ രജിസ്റ്റർ ചെയ്യാം.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവരുടെ എമിഗ്രേഷൻ രജിസ്ട്രേഷനാണ് നേരത്തെ നിർബന്ധമാക്കിയിരുന്നത്. ഇതിനേതിരെ പരാതി ഉയർന്നതിനെതുടർന്നാണ് രജിസ്ട്രേഷൻ നീട്ടിവച്ചത്.