ci

കോഴിക്കോട് ∙ മലയാള മനോരമ റിട്ട.സ്പെഷ്യൽ കറസ്പോണ്ടന്റ് സി.ഐ.ഗോപിനാഥ് (82) നിര്യാതനായി. ദീർഘകാലം കോഴിക്കോട് ബ്യൂറോ ചീഫായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഭാര്യ: സൗദാമിനി (റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, എഡിഎം കോഴിക്കോട്). മകൻ: വി.ദിനേശ് (ഒാഫീസർ, ഫിനാ‍ൻസ് വിഭാഗം, കോഴിക്കോട് മലയാള മനോരമ). മരുമകൾ: ശോഭ ദിനേശ് (വാർഡ് സെക്രട്ടറി, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി).