ശങ്കറിന്റെ സംവിധാനത്തിൽ പിറക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം 2.0 നാളെ തിയേറ്ററുകളിനെത്തുകയാണ്. വർഷങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷമാണ് സിനിമ റിലീസിനൊരുങ്ങുന്നത്. ഏകദേശം അഞ്ഞൂറ് കോടിയോളം രൂപ മുടക്കി നിർമ്മിച്ച സിനിമ 2 ഡിയിലും 3ഡിയിലുമാണ് പ്രദർശനത്തിനെത്തുന്നത്. കൂടാതെ ദിലീപ് ആരാധകർക്ക് ആഘോഷമാക്കാൻ ഡിങ്കന്റെ ത്രിഡി ടീസറും കൂടി പ്രദർശത്തിനെത്തുകയാണ്.
പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്ര ബാബുവിന്റെ ആദ്യചിത്രം ഡിങ്കന്റെ ത്രിഡി ടീസറാണ് 2.0 യോടൊപ്പം പ്രദർശിപ്പിക്കുക.2.0 പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്റരുകളിലും ഡിങ്കന്റെ ടീസറുമുണ്ട്. ദീലീപിന്റെ ബിഗ് ബജറ്ര് ചിത്രത്തമായ ഡിങ്കന്റെ തിരക്കഥ രചിച്ചത് റാഫിയാണ്.2.0 യുടെ ത്രിഡി ക്യാമറ ക്രൂ തന്നെയാണ് ഡിങ്കനിലും പ്രവർത്തിക്കുന്നത്.