ന്യൂഡൽഹി: എസ്.ബി.ഐ വിവിധ മെച്യൂരിറ്റികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.05 മുതൽ 0.10 ശതമാനം വരെ ഉയർത്തി. ഒരു കോടി രൂപയിൽ താഴെ വരുന്ന നിക്ഷേപങ്ങളുടെ പലിശയാണ് ഉയർത്തിയത്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം, ഒന്നു മുതൽ രണ്ടുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.70 ശതമാനത്തിൽ നിന്ന് 6.80 ശതമാനമായി ഉയർന്നു. മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് 7.20 ശതമാനത്തിൽ നിന്നുയർന്ന് 7.30 ശതമാനവുമായി. രണ്ടു മുതൽ മൂന്നുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.75 ശതമാനത്തിൽ നിന്ന് 6.80 ശതമാനമായാണ് ഉയർത്തിയത്. മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 7.30 ശതമാനവുമാക്കിയിട്ടുണ്ട്.