ഇസ്ലാമാബാദ്: കർതാർപൂർ ഇടനാഴിയുടെ തറക്കല്ലിട്ടൽ ചടങ്ങിനിടെയുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാശ്മീരിനെപ്പറ്റി നടത്തിയ പരാമർശം വിവാദത്തിൽ. അയൽ രാജ്യങ്ങളുമായി അന്തസുള്ള ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്, എന്നാൽ കാശ്മീരിന്റെ കാര്യത്തിൽ മാത്രമാണ് പ്രശ്നം നിലനിൽക്കുന്നത് എന്നായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം. പരാമർശത്തിൽ ഖേദിക്കുന്നുവെന്നും കാശ്മീർ ഇന്ത്യയുടെ അഖണ്ഡവും അനിവാര്യവുമായ ഭാഗമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മഹത്തായ ഈ അവസരത്തെ പാക് പ്രധാനമന്ത്രി രാഷ്ട്രീയ വത്കരിക്കരുതായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പഞ്ചാബ് മന്ത്രി നവ്ജോത് സിംഗ് സിദ്ദു പാകിസ്ഥാനിൽ മത്സരിച്ചാലും വിജയിക്കാൻ തക്ക ജനസമ്മതിയുള്ള വ്യക്തിയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.