pv

തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനും,​ സംവിധായകനുമായി തിരഞ്ഞെടുക്കപ്പെട്ട ചെമ്പൻ വിനോദിനെയും ലിജോ ജോസ് പെല്ലിശേരിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇരുവർക്കും അഭിനന്ദനം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആഗോള നിലവാരമുള്ള നിരവധി ചിത്രങ്ങളോട് മത്സരിച്ചാണ് മലയാള സിനിമ ഇത്തരത്തിലൊരു വിജയം കൈവരിച്ചത്. ഇതാദ്യമായാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള സിനിമ ഒന്നിൽ കൂടുതൽ പുരസ്കാരങ്ങൾക്ക് അർഹരാവുന്നത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം..