gaja-cyclone

തിരുവനന്തപുരം: ഗ‌ജ ചുഴലിക്കാറ്റിൽ തകർന്ന തമിഴ്നാടിന് കേരളം 10 കോടി രൂപ ധനസഹായം നൽകാൻ തീരുമാനം.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമെടുത്തിട്ടുണ്ട്. നിരവധി ബോട്ടുകളാണ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ തകർന്നത്. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കും.

കേരള പുനർനിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിച്ചത്.ഗജ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ കേരളത്തിന്റെ സഹായം തേടി കമലഹാസൻ പിണറായി വിജയന് കത്തെഴുതിയിരുന്നു.

സംസ്ഥാനത്തെ റേഷൻ ചില്ലറ വ്യാപാരികളുടെ കമ്മീഷൻ പാക്കേജ് പരിഷ്കരിക്കുന്നതിന്റെ എ.എ.വെെ ഒഴികെയുള്ള എല്ലാ വിഭാഗക്കാർക്കും അരി,​ഗോതമ്പ്,​ആട്ട എന്നവയുടെ കെെകാര്യച്ചെലവ് ഒരു രൂപയിൽ നിന്ന് രണ്ട് രൂപയാക്കാനും തീരുമാനിച്ചു.