sabarimala

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. സന്നിധാനത്ത് വിരി വയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. വലിയ നടപ്പന്തലിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്.

പുതിയ തീരുമാന പ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കും വലിയ നടപ്പന്തലിൽ രാത്രിയും പകലും വിരിവയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്. നാമജപത്തിന് കൂട്ടംകൂടുന്നതിലും വിലക്കില്ല. സംഘ‌ർഷാവസ്ഥ ഉണ്ടായാൽ മാത്രമേ പൊലീസ് ഇടപെടൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. തീരുമാനം സന്നിധാനത്ത് ഉച്ചഭാഷിണിയിലൂടെ തീർത്ഥാടകരെ അറിയിച്ചു.