indian-army

ശ്രീനഗർ: ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ നസീർ അഹമ്മദിന്റെ പിതാവിനെ ചേ‌ർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ഹൃദയഭേദകമായ ചിത്രവുമായി സൈന്യം. 'നിങ്ങൾ തനിച്ചല്ല 'എന്ന അടിക്കുറിപ്പോടെ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് നസീർ അഹമ്മദ് വാനിയുടെ പിതാവിനെ സൈനികൻ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രമാണ് സൈന്യം ട്വീറ്റ് ചെയ്തത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ ചിത്രം അതിവേഗം പ്രചരിക്കുകയാണ്. നസീറിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങിനിടെയാണ് ചിത്രം പകർത്തിയത്.

ഞായറാഴ്ച ഷോപ്പിയാനയിൽ ലഷ്കർ ഇ തയ്ബ,​ ഹിസ്ബുൾ മുജാഹിദീൻ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നസീർ അഹമ്മദ് കൊല്ലപ്പെട്ടത്. മുൻപ് ഭീകര സംഘടനയിലേക്ക് ആകൃഷ്ടനായ നസീ‌ കശ്മീരിലെ ആക്രമണങ്ങൾ അ‌ർത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞതോടെ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. പിന്നീട് പരിശീലനം നേടി 2004ൽ സൈനികനായിരുന്നു. ഭീകരപ്രവ‌ർത്തനങ്ങൾ അടിച്ചമർത്തുന്നതിലുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2007ലും 2017ലും അദ്ദേഹത്തിന് സേനാ മെഡലുകൾ നൽകി ആദരിച്ചിരുന്നു.

A serving #IndianArmy officer consoling father of Lance Naik Nazir Ahmad of 34 Rashtriya Rifles, who lost his life fighting terrorists in #Shopian in Kulgam district of J&K. #IndianArmy #SalutingtheBraveheart #Braveheart @PIB_India @SpokespersonMoD pic.twitter.com/k2Yklmf1Ev

— ADG PI - INDIAN ARMY (@adgpi) November 28, 2018