donation

ന്യൂ‌ഡൽഹി: രാജ്യത്ത് സംഭാവന വാങ്ങിയ രാഷ്ട്രീയ പാ‌ർട്ടികളുടെ കണക്കിൽ ബി.ജെ.പി. ബഹുദൂരം മുന്നിൽ. 2017​-18 കാലഘട്ടത്തിലെ കണക്കെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ വാങ്ങിയ ആകെ സംഭാവനയിൽ 86.59 ശതമാനം വാങ്ങിയത് ബി.ജെ.പിയാണ്. 167 കോടി രൂപ നേടിയ ബി.ജെ.പി രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. അസോസിയേഷൻ ഫോർ ഡ‌െമോക്രാറ്റിക് റീഫോംസ് [എ.ഡ്.ആർ.] ആണ് ബുധനാഴ്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

കോൺഗ്രസ്,​ ബി.ജെ.ഡി.നാഷണൽ കോൺഫൺസ്,​എൻ.സി.പി,​ ജമ്മു ആൻഡ് കാശ്മീർ നാഷണൽ കോൺഫറൺസ് തുടങ്ങിയ പാർട്ടികൾ ഇക്കാലയളവിൽ 25.98 കോടിയാണ് സംഭാവന വാങ്ങിയത്.2016-17 കാലയളവിൽ 290 കോടി രൂപയായിരുന്നു ബി.ജെ.പി. സ്വീകരിച്ചിരുന്നത്.അത് മൊത്ത ശതമാനത്തിന്റെ 89.22 ശതമാനമായിരുന്നു.