ബൈക്കിലും സ്കൂട്ടറിലും അഭ്യാസ പ്രകടനങ്ങൾ കാണിക്കുന്ന ഫ്രീക്കൻമാരെ ഞെട്ടിച്ച് ദേ ഒരു ചേട്ടൻ! നിങ്ങൾ മാസാണെങ്കിൽ ഞാൻ മരണമാസാണെന്നാണ് ചേട്ടൻ പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഒരു സ്കൂട്ടറിലെത്തുന്ന ചേട്ടന്റെ അഭ്യാസ പ്രകടനം അപകടകരമാണെന്നത് ഏറെ പേർ വിമർശിക്കുന്നുണ്ട്. ഹെൽമെറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് കക്ഷിയുടെ പ്രകടനങ്ങൾ.
എഴുന്നേറ്റ് നിന്ന് സ്കൂട്ടറോടിക്കുക, ചാരിക്കിടക്കുക, കാലുകൊണ്ട് ഹാൻഡിൽ ബാലൻസ് ചെയ്യുക ഇതൊക്കെയാണ് കക്ഷിയുടെ പരിപാടികൾ. കാണികളുടെ കൈയ്യടി കൂടുന്നതനുസരിച്ച് ചേട്ടന്റെ ആവേശവും കൂടുന്നത് കാണാം. പിന്നെ ചെറുതായൊന്നു വീണു. ആര് തളരാൻ? കൂക്കി വിളിച്ചവർക്ക് മുന്നിൽ ഒരു ഡാൻസും കളിച്ച് പുള്ളിക്കാരൻ തടിയൂരുന്നതും വീഡിയോയിലുണ്ട്.