priyanka-

ദീപിക പദുകോൺ- രൺവീർ സിംഗ് വിവാഹ മാമാങ്കത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് കാത്തിരിക്കുകയാണ് ബോളിവുഡ്. പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹം ഡിസംബർ 2, 3 തീയതികളിലായാണ് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നടക്കുക.

29ന് ഉമൈദ് ഭവനിൽ മെഹന്തി, സംഗീത് ചടങ്ങുകൾ നടക്കും. 30ന് ഹാൽദി ചടങ്ങുകളും നടക്കും.

ഡിസംബർ 2നാണ് ഉമൈദ് പാലസിൽ പ്രിയങ്ക - നിക് വിവാഹം.വധൂവരൻമാരുടെ കുടുംബത്തിന്റെ ആചാരമനുസരിച്ച് രണ്ട് രീതിയിലുളള വിവാഹചടങ്ങുകളാണ് നടത്തുന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമുള്ള ചടങ്ങുകൾക്ക് ഉമൈദ് പാലസ് സാക്ഷിയാവും. നിക്കിന്റ കുടുംബാംഗങ്ങളും മറ്റും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു.

ഏതാണ്ട് നാലു കോടി രൂപയോളമാണ് ജോധ്പൂരിലെ വിവാഹആഘോഷങ്ങൾക്കായി പ്രിയങ്കയും നിക്കും ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് നിക്കിന്റെയും പ്രിയങ്കയുടെയും ഇനിഷ്യലുകളും മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങളും ആലേഖനം ചെയ്ത വെള്ളി നാണയങ്ങളും സമ്മാനമായി നൽകും.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഡൽഹി താജ് പാലസിൽ പ്രത്യേക വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി മറ്റൊരു വിരുന്നും ഒരുക്കുന്നുണ്ട്.