സംവിധായകനും നടനുമായ സോഹൻ സീനുലാൽ വീണ്ടും തിരക്കഥാകൃത്താകുന്നു. നവാഗതനായ വിനോദ് കെ. ആനന്ദ് സംവിധാനം ചെയ്യുന്ന 'സൺ ഒഫ് രാമൻകുട്ടി' എന്ന ചിത്രത്തിനാണ് സോഹൻ തിരക്കഥ രചിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും മക്ബൂൽ സൽമാനുമാണ് നായകന്മാരാകുന്നത്. മാനസ രാധാകൃഷ്ണനാണ് നായിക. സൗബിൻ ഷാഹിർ, ധർമ്മജൻ ബോൾഗാട്ടി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൂട്ടിംഗ് ജനുവരി രണ്ടാം വാരം എറണാകുളത്ത് തുടങ്ങും. ഛായാഗ്രഹണം: ആൽബി.
മമ്മൂട്ടി നായകനായ ഡൾബിൾസിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച സോഹൻസീനുലാൽ വന്യം എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. വന്യത്തിന് തിരക്കഥ എഴുതിയതും സോഹനാണ്. ആക്ഷൻ ഹീറോ ബിജു, പുള്ളിക്കാരൻ സ്റ്റാറാ, അബ്രഹാമിന്റെ സന്തതികൾ, കുട്ടനാടൻ ബ്ളോഗ് തുടങ്ങിയവയാണ് സോഹൻ സീനുലാൽ അഭിനയിച്ച ചിത്രങ്ങൾ.