സിഗപ്പൂർ സിറ്രി: കേരളത്തിനെ ഭീതിയിലാക്കിയ പ്രളയ സമയത്തെ ധീരമായ പ്രവർത്തനം നടത്തിയ കമാൻഡർ വിജയ് വർമയ്ക്കും ക്യാപ്ടൻ രാജ്കുമാറിനും അന്താരാഷ്ട്ര പുരസ്കാരം.'ഏഷ്യൻ ഒാഫ് ദി ഇയർ' പുരസ്കാരമാണ് ഇരുവർക്കും ലഭിച്ചത്. അന്ന് ജീവൻ തന്നെ പണയം വെച്ചുള്ള സാഹസത്തെ ലോകം വാഴ്ത്തിയിരുന്നു. സിഗപ്പൂരിലെ ഇംഗ്ളീഷ് പത്രമായ 'ദ സ്ട്രെെറ്റ് ടെെംസ്' ആണ് പുരസ്കാരം ഏർപ്പെടുത്തിയത്
കൊച്ചി നഗരത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് വിജയ് വർമ്മ ഗർഭിണിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിയ ഉടനെ യുവതി കുഞ്ഞിന് ജന്മം നൽകി. കൊച്ചിയിൽ കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിയ 26 പേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയതിനാണ് ക്യാപ്ടൻ രാജ്കുമാറിന് പുരസ്കാരത്തിനർഹത നേടിയത്. മൊത്തം 32 പേരെയാണ് അന്ന് രക്ഷപ്പെടുത്തിയത്.
ഇന്തോനോഷ്യയിലെ ഭൂകമ്പത്തെത്തുടന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച നീ ങ്കോങ് ചുങ്, ഇന്തോനോഷ്യൻ ദുരന്ത നിവാരണ വിഭാഗ വക്താവ് സുതോപോ പൂർവോ, തായ്ലൻഡിൽ രക്ഷാപ്രവർത്തനം നടത്തിയ പ്രവർത്തകർ എന്നിവർക്കൊപ്പമാണ് പുരസ്കാരം പങ്കിടുന്നത്.