ശബരീഷ് വർമ്മ,കൈലാഷ്, ബേസിൽ ജോസഫ്, വിഷ്ണു വിനയ്,വിഷ്ണു ഗോവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാൾസ് ജെ. പ്രജോദ്, ശബരീഷ് ബാലസുബ്രഹ്മണ്യം, ഫിലിപ്പ് കാക്കനാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാജിക് മൊമന്റ്സ്. മധു, ജിനോ ജോൺ, സാജൻ പള്ളുരുത്തി, ഷാജൂ ശ്രീധർ, ജയകൃഷ്ണൻ,മണി ഷൊർണ്ണൂർ, രാധാകൃഷ്ണൻ, ലിയോണ ലിഷോയ്, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ലൈവ് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ ബിനീഷ് കൊക്കല്ലൂർ, ഉദിത് മോഹൻ, ഫെബിൻ കണിയാലിൽ, ജെസ് ലോ ആന്റണി, ശബരീഷ് ബാലസുബ്രഹ്മണ്യൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മെജോ ജോസഫ് നിർവഹിക്കുന്നു.