manoj-abraham

തിരുവനന്തപുരം: ഐ.ജി മനോജ് എബ്രാഹാമിനെ എ.ഡി.ജി.പിയായി ഉയർത്തുന്നതും മൂന്ന് ഐ.എ.എസുകാരെ പ്രിൻസിപ്പൽസെക്രട്ടറിമാരാക്കുന്നതും അടക്കം ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

1994 ഐ.പി.എസ് ബാച്ചിലെ മനോജ് എബ്രഹാമിന് ഒഴിവ് വരുന്ന മുറയ്ക്ക് നിയമനം നൽകും.

1994 ഐ.എ.എസ് ബാച്ചിലെ രാഷേജ് കുമാർ സിൻഹ, സഞ്ജയ് ഗാർഗ്, എക്സ്. അനിൽ എന്നിവർക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലും അംഗീകരിച്ചു. ഒഴിവ് വരുന്ന മുറയ്ക്ക് ഇവർക്ക് സ്ഥാനക്കയറ്റം നൽകും.

2001 ഐ.പി.എസ് ബാച്ചിലെ എ.ആർ. സന്തോഷ് വർമ്മയെ ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താനും 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാർ ഗുപ്ത, എ. അക്ബർ, കോറി സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ്‌കുമാർ എന്നിവരെ ഡി.ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാനത്തെ 32 ലാൻഡ് അക്വിസിഷൻ യൂണിറ്റുകളിലെ 460 തസ്തികകൾക്ക് 2018 സെപ്‌തംബർ 1 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകാനും തീരുമാനിച്ചു.