പത്തനംതിട്ട: സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിക്കെതിരെ ശബരിമലയിൽ ബി.ജെ.പി നടത്തി വരുന്ന പ്രക്ഷോഭങ്ങൾ നിറുത്തിയേക്കുമെന്ന് സൂചന. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. ഹൈക്കോടതി ഇടപെടൽ ഭക്തർക്ക് അനുകൂലമാണെന്ന് ബി.ജെ.പി വിലയിരുത്തുന്നു.
നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന യുവമോർച്ച മാർച്ച് ഉപേക്ഷിച്ചു. ആചാരലംഘനം ഉണ്ടായാൽ മാത്രം ഇനി സമരം മതിയെന്നാണ് ബി.ജെ.പി വിലയിരുത്തൽ.