k-surendran

ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പഴയ കേസുകളിൽ തുടർ നടപടികൾ തുടരുകയാണ്. കെ.സുരേന്ദ്രനെ കുടുക്കാനായി ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ വാറന്റുമായെത്തുന്ന പൊലീസ് നടപടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഇത്രയധികം വാറന്റുകൾ ഉണ്ടായിട്ടും പൊതുജനമധ്യത്തിൽ നിന്നും 'ഒളിച്ചു കഴിയുകയായിരുന്ന' കെ. സുരേന്ദ്രനെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ചേ മതിയാവൂ എന്ന് അദ്ദേഹം പരിഹസിക്കുന്നു. സുരേന്ദ്രനെ ഒരോരോ വാറന്റ് പൊതിക്കെട്ടുകൾ പുറത്തെടുത്തു കാണിച്ച് ജയിലിലടച്ച പോലെ ജേക്കബ് തോമസിനെയും ടി.പി സെൻകുമാറിനെയും കൂടി അകത്താക്കിയാൽ ആഭ്യന്തര വകുപ്പിന് അതൊരു ഒരു ഒരു പൊൻതൂവൽ ആയിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പരിഹാസ രൂപേണ കുറിക്കുന്നു.

ഫേസ്ബുക്ക്പോസ്റ്റിൻെറ പൂർണരൂപം

ഒരു ഒരുകാര്യത്തിൽ
പിണറായി വിജയന്റെ
പോലീസിനെ
അഭിനന്ദിച്ചേ മതിയാകൂ.
ഇത്രയധികം
വാറന്റുകൾ
നിലവിലുണ്ടായിട്ടും
പൊതുജനമധ്യത്തിൽ
നിന്നും “ഒളിച്ചു കഴിയുകയായിരുന്ന”
കെ സുരേന്ദ്രനെ
എത്ര പെട്ടെന്നാണ്
കേരളാപോലീസ്
പിടികൂടിയതും
ഒന്നിന് പിന്നാലെ
മറ്റൊന്ന്
എന്ന നിലയിൽ
ഓരോരോ വാറന്റ് പൊതിക്കെട്ടുകൾ
പുറത്തെടുത്തു കാണിച്ചു
ജയിലിലടച്ചതും.
ഇനി ആ ജേക്കബ് തോമസിനെയും
ടി പി സെൻ കുമാറിനെയും
കൂടി അകത്താക്കിയാൽ
അത് ആഭ്യന്തര വകുപ്പിന്
ഒരു ഒരു പൊൻതൂവൽ
ആകുമെന്ന കാര്യത്തിൽ
ഒരു സംശയവും വേണ്ട.
അത് സാധിക്കില്ലേ സാർ?