കൊച്ചി: മൂന്ന് ബോഡോ തീവ്രവാദികളെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പൊലീസാണ് മണ്ണൂരിൽ വച്ച് ആസാം സ്വദേശികളെ പിടി കൂടിയത്. മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറി വളഞ്ഞായിരുന്നു പൊലീസ് നടപടി.
ആസാം സ്വദേശികളായ ഇവർ കൊച്ചിയിലെത്തി ഒളിച്ച് താമസിക്കുകയായിരുന്നു. ആസാമിലെ നിരവധി കൊലപാതക കേസുകളിൽ ഇവർ പ്രതികളാണ്. ആസാം പൊലീസിന്റെ നിർദേശം സ്വീകരിച്ചാണ് കേരള പൊലീസ് അന്വേഷണം ആരംഭിച്ചത്.
കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെന്ന രീതിയിലാണ് ഇവർ താമസിച്ചിരുന്നത്. പ്രതികളെ ആസാം പൊലീസിന് കൈമാറും.