1. ശബരിമല വിഷയത്തിൽ പ്റക്ഷോഭങ്ങളുടെ രീതി മാറ്റാൻ ബി.ജെ.പി തീരുമാനം. സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ പ്റതിഷേധത്തിന് പകരം സംസ്ഥാന വ്യാപകമായി പ്റതിഷേധങ്ങൾ സംഘടിപ്പിക്കും. സർക്കാർ വിശ്വാസികൾക്ക് എതിരെ എടുക്കുന്ന നടപടികൾ ജനങ്ങളെ അറിയിക്കും എന്നും ബി.ജെ.പി. പ്റഖ്യാപിത ലക്ഷ്യം നേടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ശ്റീധരൻപിള്ള. സർക്കാരിന്റെ ദ്റോഹ നടപടികളെ ശക്തമായി പ്റതിരോധിക്കും. കേന്ദ്റ തലത്തിൽ ആലോചിച്ച് സമരം ശക്തമാക്കും എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
2. അതിനിടെ, ശബരിമല വിഷയത്തിലെ സർക്കാർ സമീപനത്തെ വിമർശിച്ച് പ്റതിപക്ഷം. ശബരിമല തീർത്ഥാടനം എൽ.ഡി.എഫ് അട്ടിമറിക്കുന്നു എന്ന് പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ തകർക്കാൻ സി.പി.എമ്മിന് സംഘപരിവാറുമായി അവിശുദ്ധ കൂട്ടുകെട്ട്. ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം ഏർപ്പെടുത്തി ഇരിക്കുന്ന നിയന്ത്റണങ്ങൾ എല്ലാം പിൻവലിക്കണം
3. നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നത് വരെ സഭയ്ക്ക് അകത്തും പുറത്തും പ്റതിഷേധം ശക്തമാക്കും എന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട്. അതേസമയം, ശബരിമല പ്റശ്നത്തിൽ നിന്ന് യു.ഡി.എഫ് ഓടി ഒളിക്കുന്നു എന്ന് ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്റൻ. വിഷയത്തിൽ ഉണ്ടായ മാനക്കേട് മറയ്ക്കാൻ ആണ് യു.ഡി.എഫ് ശ്റമം. ശബരിമല വിഷയം ഉയർത്തി സഭയിൽ ബഹളം വയ്ക്കുന്നത് ഇതിന്റെ ഭാഗമായി എന്നും കടകംപള്ളി
4. ശബരിമല വിഷയത്തെ ചൊല്ലി രണ്ടാം ദിനവും നിയമസഭ ബഹളത്തിൽ മുങ്ങി. സഭ തുടങ്ങിയപ്പോൾ തന്നെ പ്റതിപക്ഷം പ്റതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി.ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്റതിപക്ഷം ശബരിമലയിലെ സൗകര്യ കുറവ് ചർച്ച ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ വിഷയം ഇന്നലെ വിശദമായി ചർച്ച ചെയ്തത് ആണ് എന്ന് മുഖ്യമന്ത്റി അറിയിച്ചതോടെ സ്പീക്കർ ആവശ്യം നിഷേധിച്ചു
5. ശബരിമലയിലെ പൊലീസ് രാജ് അവസാനിപ്പിക്കണം എന്ന് എഴുതിയ പ്ലക്കാർഡുകൾ ഏന്തിയാണ് പ്റതിപക്ഷാംഗങ്ങൾ പ്റതിഷേധിച്ചത്. ശബരിമല വിഷയത്തിൽ സഭ പ്റക്ഷുധം ആക്കുന്നത് ശരിയല്ല എന്നും ഗവർണർ ഇതിന് താക്കീത് നൽകിയത് ഓർക്കണം എന്നും സ്പീക്കർ അറിയിച്ചു. എന്നാൽ ഞങ്ങളാരും സ്പീക്കറുടെ കസേര മറിച്ചിട്ടില്ല എന്ന് പ്റതിപക്ഷം തിരിച്ചടിച്ചു. സഭ കലുഷിതമായതോടെ 21 മിനിറ്റ് കൊണ്ട് സഭാ നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സബ്മിഷനുകളും ശ്റദ്ധ ക്ഷണിക്കലും റദ്ദാക്കി
6. അതി നൂതന ഭൗമ നിരീക്ഷണ ഉപഗ്റഹം ഹൈസിസ് വിക്ഷേപണം വിജയകരം. ശ്റീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഹൈപ്പർ സ്‌പെക്റ്ടൽ ഇമേജിംഗ് സാറ്റ്‌ലൈറ്റ് എന്ന ഹൈസിസ് വിക്ഷേപിച്ചത് രാവിലെ 9.57ന്. ഐ.എസ്.ആർ.ഒ തദ്ദേശീയമായി വികസിപ്പിച്ച് എടുത്ത ഉപഗ്റഹമാണ് ഹൈസിസ്. പി.എസ്.എൽ.വി സി- 43 ആണ് ഹൈസിസിനെ ഭ്റമണപഥത്തിൽ എത്തിച്ചത്. ഹൈസിസിന് ഒപ്പം അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി 30 ചെറു ഉപഗ്റഹങ്ങളും പി.എസ്.എൽ.വി സി- 43 വിക്ഷേപിച്ചു
7. ബി.ജെ.പി നേതാവ് കെ. സുരേന്ദ്റന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് പൊലീസ്. സുരേന്ദ്റനെ അറസ്റ്റ് ചെയ്തത് വാറണ്ടില്ലാതെ എന്ന വാദം തെറ്റ്. ഇതു സംബന്ധിച്ച വാറണ്ട് നവംബർ 21ന് തന്നെ കൊട്ടാരക്കര സബ്ജയിൽ സൂപ്റണ്ടിന് ലഭിച്ചിരുന്നു എന്നും പൊലീസ്. പത്തനംതിട്ട പ്റിൻസിപ്പൾ സെഷൻസ് കോടതി സുരേന്ദ്റന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിപറയാൻ ഇരിക്കെ, അപേക്ഷയിൽ അധിക വാദം കേൾക്കണം എന്ന് പൊലീസ് ആവശ്യപ്പെടും.
8. അതേസമയം, കോഴിക്കോട് യുവമോർച്ചാ യോഗത്തിനിടെ നടത്തിയ വിവാദ പ്റസംഗത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്റിമിനൽ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്റീധരൻ പിള്ള നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങൾക്ക് ഇടയിൽ മത സ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ പ്റസംഗിച്ചെന്ന പരാതിയിൽ ആണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്റകാരം കേസ് രജിസ്റ്റർ ചെയ്തത്
9. അതിനിടെ, അയ്യപ്പ ഭക്തരുടെ വികാരം വ്റണപ്പെടുത്തി എന്ന കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയിൽ ഹാജരാക്കും. രഹ്നയെ കസ്റ്റഡിയിൽ വിടണം എന്ന പൊലീസിന്റെ അപേക്ഷയിൽ കോടതി വാദം കേൾക്കും. കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് ആണ് കൊച്ചിയിൽ എത്തി രഹ്നയെ അറസ്റ്റു ചെയ്തത്
10. ശബരിമല സന്നിധാനത്ത് നിയന്ത്റണങ്ങൾ നീക്കാനുള്ള ഹൈക്കോടതി വിധി നടപ്പാക്കി സർക്കാർ. നടപ്പന്തലിൽ വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി്. എന്നാൽ നിരോധനാജ്ഞ പ്റകാരമുള്ള നിയന്ത്റണങ്ങൾ തുടരും. അതീവ സുരക്ഷാ മേഖലയായി പ്റഖ്യാപിച്ച നടപ്പന്തലിൽ സ്ത്റീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും അംഗ പരിമിതർക്കും വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് ഇന്നലെ രാത്റി മുതൽ നടപ്പാക്കി തുടങ്ങി. ശരണം വിളിയും തടയുന്നില്ല
11. എന്നാൽ നിരോധനാജ്ഞയുടെ സാഹചര്യത്തിൽ സുരക്ഷാ മേഖലകളിൽ കൂട്ടം കൂടുന്നതും ശരണ പ്റതിഷേധം നടത്തുന്നതിനും ഉള്ള വിലക്ക് തുടരും. സന്നിധാനത്ത് ഇന്നലെയും ശരണ പ്റതിഷേധമുണ്ടായി. പൊലീസ് നിർദ്ദേശം പാലിച്ചായതിനാൽ നടപടിയുണ്ടായില്ല. വാവർ സ്വാമി നടയ്ക്ക് മുന്നിൽ ഉൾപ്പെടെ പൊലീസ് തീർത്ത ബാരിക്കേഡുകൾ മാറ്റാൻ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു എങ്കിലും നടപടി ഉണ്ടായിട്ടില്ല