കൊച്ചി: മോഹൻലാൽ നായകനാകുന്ന ഒടിയൻ റിലീസാകും മുൻപ് തന്നെ വലിയ ചർച്ചാവിഷയമാണ്. ചിത്രത്തിന്റെ ട്രെയിലറും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ഹിറ്റാണ്. ഒടിയൻ ആപ്പ് എന്നൊരു മൊബൈൽ ആപ്ലിക്കേഷൻ ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. എന്നാൽ ഒരു സിനിമയുടെ പേരിൽ ഒരു സിം കാർഡ് മുൻപ് കേട്ട് കേൾവി ഇല്ലാത്ത ഒന്നാകും. പ്രമുഖ ടെലികോം കമ്പനിയായ ഏയർടെലുമായി ചേർന്നാണ് ഒടിയൻ സിം പുറത്തിറക്കുന്നത്. സിനിമാ പ്രമോഷനിലും എന്നും മികച്ച് നിന്നിട്ടുള്ള ആശിർവാദ് സിനിമാസിന്റെ മറ്റൊരു തലത്തിലുള്ള പ്രമോഷൻ രീതിയാണിത്.
ഏയർടെൽ ഉപഭോക്താക്കളിൽ നിന്ന് തിരഞ്ഞെടുത്തവർക്ക് മോഹൻലാലിനെ കാണാനുള്ള അവസരവുമുണ്ട്. ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.