sara-ali-khan

ജനിച്ച ദിവസം തൊട്ട് മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും താരമാണ് സെയ്ഫ് കരീന ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ. തൈമൂറിന്റെ ചിത്രങ്ങളും, കുസൃതികളുമെല്ലാം ഏറെ കൗതുകത്തോടെയാണ് എല്ലാവരും നിരീക്ഷിക്കുന്നത്. അതിനിടയിൽ തൈമൂർ കേരളത്തിലും തരംഗമായി. തൈമൂറിനോട് രൂപസാദൃശ്യമുള്ള പാവകളാണ് ഇടക്കാലത്ത് മാധ്യമങ്ങളിൽ വാർത്തയായത്.


തന്റെ ആദ്യ ചിത്രമായ 'കേദാർനാഥി'ന്റെ പ്രചാരണത്തിനായി ഒരു ചാനലിലെ റിയാലിറ്റി ഷോയിലെത്തിയ സാറ അലി ഖാൻ ചാനൽ നൽകിയ സമ്മാനം തൈമൂർ ഡോൾ ആയിരുന്നു. പാവക്കുട്ടിയെ കെട്ടിപ്പിടിച്ചാണ് സാറ സന്തോഷം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.