tabu

അടുത്തിടെ തന്റേതായി ഇറങ്ങിയ ചിത്രങ്ങളിലെല്ലാം അൽപം 'ബോൾഡ്' ആയ വേഷങ്ങൾ ചെയ്ത തബു, പക്ഷേ സ്വപ്നം കാണുന്നത് ഒരു 'റൊമാന്റിക്' റോളിന് വേണ്ടിയാണെന്ന് പറയുന്നു.'റൊമാൻസ് അത്ര മോശം കാര്യമൊന്നുമല്ല. പ്രേക്ഷകർക്ക് എല്ലാക്കാലത്തും സ്‌ക്രീനിൽ പ്രണയം കാണാൻ താൽപര്യമുണ്ടാകും. കാരണം, ആളുകൾക്കെപ്പോഴും സ്നേഹം വേണം. അത് അനുഭവിക്കണം. അതുകൊണ്ടുതന്നെ ഒരു റൊമാന്റിക് റോൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അൽപം വ്യത്യസ്തമായിരിക്കണം ആ വേഷം' നാൽപത്തിയേഴുകാരിയായ തബു പറയുന്നു.

കണ്ടുമടുത്ത റൊമാൻസിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ഒരു വേഷമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇനിയും അത്തരമൊരു വേഷം കിട്ടിയാൽ സ്വീകരിക്കുമെന്നും നടി പറയുന്നു.തന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ 'അന്ധാദുൻ' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തബുവിപ്പോൾ. വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുത്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ വളരെ വലുതായാണ് താൻ കാണുന്നതെന്നും തബു പങ്കുവയ്ക്കുന്നു.