chintha-and-vs

തിരുവനന്തപുരം : ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും, യുവജന കമ്മീഷൻ ചെയർമാൻ ചിന്ത ജെറോമിനുമെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ രീതിയിൽ പോസ്റ്റുകൾ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ പന്നിയങ്കം വില്ലേജിലെ രാമമന്ദിരത്തിൽ രാമൻ മകൻ വിജീഷിനെയും കല്ലായിയിൽ കോട്ട്യോല ഹൗസിൽ മോഹനന്റെ മകൻ നിതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.