മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ എല്ലായ്‌പ്പോഴും സിനിമാപ്രേമികൾക്കിടയിലും ഇരുവരുടെയും ആരാധകർക്കിടയിലും പാട്ടാണ്. ഗോവൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രമായ പേരൻപ് മികച്ച പ്രതികരണമാണ് നേടിയത്. എന്നാൽ, ഈ ചിത്രം കാണുന്നതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞതാണ് വൈറലാകുന്നത്. പേരൻപ് തിയേറ്ററുകളിലെത്തുമ്പോൾ അതുകാണാൻ ആദ്യദിവസം താനുണ്ടാകും എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ മികച്ച പ്രകടനം കാണാൻ താനെത്തുമെന്ന് മോഹൻലാൽ വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് പേരൻപിലുള്ളതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.