കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബി.ഡി.ജെ.എസ് കേരളം ഭരിക്കുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സംസ്ഥാന രാഷ്ട്രീയത്തിൽ ബി.ഡി.ജെ.എസിന്റെ പ്രാധാന്യം വളരെ വലുതാണ്. ഉടൻ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ 4 -5 സീറ്റെങ്കിലും നേടും. ഇതിൽ നിർണായക സീറ്റുകൾ ബി.ഡി.ജെ.എസിനും ലഭിക്കും. ബി.ഡി.ജെ.എസ് മുന്നണിയിൽ വന്നതിന് ശേഷമാണ് എൻ.ഡി.എയുടെ വോട്ടിംഗ് വിഹിതം 6ൽ നിന്ന് 16 ആയി ഉയർന്നത്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് നെടുമങ്ങാട് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് രാഷ്ട്രീയ വിശദീകരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. എം. രവീന്ദ്രൻ, പി. സി. അശോകൻ, സുനിൽ കുമാർ പുത്തൂർമഠം, ജില്ലാ സെക്രട്ടറിമാരായ സുകുമാരൻ നായർ, ഹരിദാസ് പേരാമ്പ്ര, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ. പി. ബാബു കുന്ദമംഗലം, ഉണ്ണി കരിപ്പാലി, ശ്രീനി ബാലുശേരി, ബി. ഡി. വൈ. എസ് ജില്ലാ പ്രസിഡന്റ് ജയേഷ് വടകര, ബി. ഡി. എം. എസ് ജില്ലാ പ്രസിഡന്റ് രാധാ രാജൻ തിരുവമ്പാടി,ബേപ്പൂർ മണ്ഡലം പ്രസിഡന്റ് അയ്യപ്പൻ, സൗത്ത് മണ്ഡലം പ്രസിഡന്റ് സതീഷ് അയനിക്കാട്, നോർത്ത് മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, മധു മൈക്കാവ് തിരുവമ്പാടി, പ്രഭാഷ് താമരശേരി, ലാലപ്പൻ ബാലുശേരി, മുരളി. സി. കെ ചന്ദ്രൻ പിറ്റക്കണ്ടി, സുകേഷ് കല്ലാച്ചി, പി. ഗോവിന്ദൻ നമ്പൂതിരി, ഹരിമോഹൻ വടകര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി രത‌്നാകരൻ പയ്യോളി സ്വാഗതവും ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ നന്ദിയും പറഞ്ഞു.
പാർട്ടിക്ക് നഗരത്തിലെ കണ്ണായ സ്ഥലത്ത് ഒാഫീസ് ലഭ്യമാക്കിയ വേണുഗോപാലിനെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.